മാതാവും പിതാവുമില്ല,16ാം വയസില്‍ കുടുംബ നാഥന്‍; 18ാം വയസില്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍… പോരാട്ടത്തിന്റെ പേരാണ് മുഹമ്മദ് അമന്‍

ജീവിതത്തില്‍ അനുഭവിച്ചു തീര്‍ത്ത പ്രതിസന്ധികളെയും പ്രശ്നങ്ങളെയും മനക്കരുത്ത് കൊണ്ട് നേരിട്ട മുഹമ്മദ് അമന്‍ എന്ന 18 കാരന്‍ ഇപ്പോള്‍ ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. ചെറുപ്പം മുതല്‍ താണ്ടിയ കനല്‍പഥങ്ങളെയെല്ലാം പുഷ്പങ്ങളായി സ്വീകരിച്ച അമന്റെ പോരാട്ടവീര്യം കൊണ്ടുമാത്രമായിരുന്നു താരത്തിന് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞത്. ഉത്തര്‍പ്രദേശിലെ സഹാറന്‍പുര്‍ സ്വദേശിയായ അമന് കഴിഞ്ഞ പോയ ഓര്‍മകളെല്ലാം ഉള്ളംപൊള്ളിക്കുന്നതാണ്. 16ാം വയസില്‍ അസുഖം കാരണം പിതാവ് മെഹ്താബ് മരിക്കുന്നു. ഇതോടെ മൂന്ന് ഇളയ സഹോദരങ്ങളുടെയും മാതാവിന്റെയും ഉത്തരവാദിത്തം അമന്റെ തോളിലായി. എന്നാല്‍ അധികം വൈകാതെ 2022ല്‍ കൊവിഡ് കാരണം മാതാവും മരിച്ചതോടെ പരിപൂര്‍ണമായ അനാഥ ബാല്യം. മുന്നോട്ടുള്ള വഴിയില്‍ ഇരുട്ടും മുള്ളും കല്ലും മാത്രം.

എന്നാല്‍ തളരാന്‍ തയ്യാറാകാത്ത മുഹമ്മദ് അമന്‍ ഇന്ന് ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനാണ്. അടുത്ത മാസം പുതുച്ചേരിയില്‍ നടക്കുന്ന ആസ്ത്രേലിയക്കെതിരേയുള്ള മത്സരത്തില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ നയിക്കുന്നത് അമനാണ്. ഏറെക്കാലം കയ്പുനീര്‍ കുടിക്കേണ്ടി വന്ന ജീവിതത്തില്‍നിന്ന് താന്‍ ഏറെ സ്വപ്നം കണ്ടിരുന്ന ക്രിക്കറ്ററാവുക എന്ന സ്വപ്നത്തിലേക്ക് സിക്സര്‍ പായിച്ച കഥ അമന്‍ ഗദ്ഗദത്തോടെയാണ് ഓര്‍ക്കുന്നത്. ഏറെക്കാലം അസുഖ ബാധിതനായിരുന്ന പിതാവ് മെഹ്താബ് മരിച്ചതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു.

ഒരു സഹോദരിയുടെയും രണ്ട് സഹോദരന്‍മാരുടെയും ജീവിതം നോക്കേണ്ട ഉത്തരവാദിത്തം ഏല്‍ക്കേണ്ടി വന്നപ്പോള്‍ വയസ് 16. മുന്നില്‍ ക്രിക്കറ്റെന്ന സ്വപ്നം കരിനിഴല്‍ വീഴ്ത്തി നില്‍ക്കുന്നു. മറുവശത്ത് ജീവിതമെന്ന യാഥാര്‍ത്യം. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയ നാളുകള്‍. കുടംബം പോറ്റാന്‍ ചെറിയ ജോലികള്‍ ചെയ്തു നോക്കി. പക്ഷെ അപ്പോഴും ക്രിക്കറ്റിനെ കൈവിട്ടില്ല.

എന്നാല്‍ അധികം വൈകാതെ മാതാവ് സൈബയും മരിക്കുന്നു. മുന്നിലുള്ള വഴിയില്‍ വീണ്ടും കൂരിരുട്ട് പരക്കുന്നു. ഇനി ക്രിക്കറ്റെന്ന സ്വപ്നം നടക്കുമോ എന്നറിയില്ല. മൂന്ന് സഹോദരങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ട അവസ്ഥ. ഈ സമയത്ത് അമനെ ക്രിക്കറ്റ് പരിശീലിപ്പിച്ചിരുന്ന രാജീവ് ഗോയലിനെ കണ്ട് അമന്‍ ഒരു കാര്യം പറഞ്ഞു. ” എനിക്ക് നിങ്ങള്‍ ഏതെങ്കിലുമൊരു തുണിക്കടയില്‍ ജോലി ശരിയാക്കിത്തരണം. കുടുംബത്തെ നോക്കാന്‍ മറ്റു മാര്‍ഗങ്ങളില്ല” എന്നാല്‍ ഇതുകേട്ട പരിശീലകന്‍ രാജീവ് പറഞ്ഞത് ഇപ്രാകരമായിരുന്നു. ” നീ ഇപ്പോള്‍ എന്റെ കൂടെ വരൂ, ഇവിടെ വരുന്ന ചെറിയ കുട്ടികള്‍ക്ക് പരിശീലനം നല്‍കൂ” എന്നായിരുന്നു പരിശീലകന്‍ മറുപടി നല്‍കിയത്. ഇതുകേട്ട അമന്‍ വീണ്ടും പരിശീലനം തുടരാന്‍ തീരൂമാനിച്ചു.

ചില ബന്ധക്കാരെല്ലാം സാമ്പത്തികമായി സഹായിച്ചതോടെ ചെറിയ ആശ്വാസമായി. എന്നാല്‍ മുന്നിലെ ഇരുള്‍ പരന്ന വഴികളില്‍ തെളിച്ചം വന്നില്ല. ഈയിടെയായിരുന്നു ഉത്തര്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്റെ സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്. അവിടെ നിന്നായിരുന്നു അമനിലെ ക്രിക്കറ്റുടെ ജീവിതം മാറി മറിയുന്നത്. ലോക്കല്‍ കംപാര്‍ട്ട്മെന്റില്‍ ടോയ്ലറ്റിന് സമീപം ഇരുന്ന് ട്രെയിന്‍ യാത്ര. വിശന്നുകൊണ്ട് ഉറങ്ങിയ രാത്രികള്‍, പച്ച വെള്ളം പോലും തേനിനെക്കാള്‍ രുചി തോന്നിയ നിമിഷങ്ങള്‍. ആദ്യ നാളുകള്‍ അമന്‍ ഓര്‍ത്തെടുക്കുന്നു. ഇപ്പോള്‍ ഞാന്‍ വിമനത്തിലാണ് യാത്ര ചെയ്യുന്നത്. എനിക്ക് കളിച്ച് ലഭിക്കുന്ന ഓരോ തുകയും എന്റെ കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ഉപയോഗിക്കുന്നു. വീട് നിര്‍മിക്കാന്‍ ചിലവഴിക്കുന്നു. ഈ സമയത്ത് ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരിക്കുമ്പോള്‍ എന്റെ പിതാവിന്റെ വാക്കുകള്‍ ചെവികളില്‍ വന്ന് തട്ടിക്കൊണ്ടിരിക്കുന്നു. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നത് പിതാവിന് ഒരിക്കലും ഇഷ്ടമല്ലായിരുന്നു. ” ക്രിക്കറ്റെല്ലം ധനികരുടെ വിനോദമാണ്. ദരിദ്രര്‍ക്ക് ഇതുകൊണ്ട് ഒരു കാര്യവുമില്ല” ഇപ്പോള്‍ ഞാന്‍ വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പിതാവിന്റെ ഈ വാക്കുകള്‍ എന്റെ ചെവികളെ പൊള്ളിക്കുന്നു. ഈ നേട്ടം കൈവരിച്ചത് കാണാന്‍ പിതാവ് ഇല്ലാത്തിന്റെ സങ്കവം വല്ലാതെയുണ്ട്. അമന്‍ തേങ്ങുന്നു.

വിനു മങ്കാദ് ട്രോഫിയില്‍ യു.പിയുടെ അണ്ടര്‍ 19 ടീമില്‍ കളിച്ച അമന്‍ മിന്നും പ്രകടനമായിരുന്നു പുറത്തെടുത്തത്. എട്ട് ഇന്നിങ്സുകളില്‍നിന്നായി നാലു അര്‍ധ സെഞ്ചുറികള്‍ ഉള്‍പ്പെടെ 363 റണ്‍സ് നേടി. 98 ശരാശരിയില്‍ 294 റണ്‍സ് നേടിയ അണ്ടര്‍ 19 ചലഞ്ചര്‍ സീരീസിലും ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി. ഈ വര്‍ഷം ആദ്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ സ്റ്റാന്‍ഡ് ബൈ ആയിരുന്നു. പിതാവിന് ജോലി നഷ്ടപ്പെട്ടപ്പോള്‍ വീട് വില്‍ക്കേണ്ടി വന്നു.

ആ പണംകൊണ്ടായിരുന്നു പിന്നീട് ജീവിതച്ചിലവ് കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ എന്റെ നേട്ടം കാണാന്‍ എന്റെ മാതാപിതാക്കളില്ല” അമന്റെ കണ്ണുകള്‍ നിറഞ്ഞു. ” ഏറ്റവും അച്ചടക്കമുള്ള കളിക്കാരനാണ് അമന്‍, കളിയുടെ മൂല്യം അവനറിയാം. അതിനാല്‍ സമപ്രായക്കാരെപ്പോലെ കളിയില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ അവന്‍ തയ്യാറായില്ല. ദിവസവും എട്ട് മണിക്കൂര്‍ അമന്‍ ഗ്രൗണ്ടിലുണ്ടാകുമായിരുന്നു. അതിന്റെയെല്ലാം ഫലമാണ് ഇപ്പോള്‍ അവന്‍ അനുഭവിക്കുന്ന്ത്, പരിശീലകന്‍ വ്യക്തമാക്കി.

പൊതുജനങ്ങള്‍ക്ക് ആക്ഷേപം അറിയിക്കാം

എടവക ഗ്രാമപഞ്ചായത്ത ആസ്തിയില്‍ ഉള്‍പ്പെടാത്തതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ റോഡുകള്‍, നടപ്പാതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആസ്തി രജിസ്റ്ററില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; ലോകത്ത് ആകെ രോഗമുക്തി നേടിയത് 25 പേർ, അതിൽ 14 പേരും കേരളത്തില്‍, ചരിത്ര നേട്ടം

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന

TOP NEWS

ക്വട്ടേഷന്‍ ക്ഷണിച്ചു.

കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ജില്ലാ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ഡ്രൈവര്‍ ഉള്‍പ്പെടെ 7 സീറ്റര്‍ കപ്പാസിറ്റിയുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍…
Ariyippukal

പൊതുജനങ്ങള്‍ക്ക് ആക്ഷേപം അറിയിക്കാം

എടവക ഗ്രാമപഞ്ചായത്ത ആസ്തിയില്‍ ഉള്‍പ്പെടാത്തതും പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതുമായ റോഡുകള്‍, നടപ്പാതകള്‍ സംബന്ധിച്ച വിവരങ്ങള്‍ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നു. പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ 30 ദിവസത്തിനകം പഞ്ചായത്ത് ഓഫീസില്‍…
Ariyippukal

ജില്ലാ കാര്‍ഷിക വികസന സമിതി യോഗം

ജില്ലാ കാര്‍ഷിക വികസന സമിതി യോഗം സെപ്റ്റംബര്‍ 24 ന് ഉച്ചക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. Facebook Twitter…
Ariyippukal

ഓണസമ്മാനം സംസ്ഥാനതല വിതരണോദ്ഘാടനവും നടത്തി

ഓണസമ്മാനത്തിലൂടെ ഗോത്ര വിഭാഗത്തെ ചേര്‍ത്ത് പിടിക്കുകയാണ് സര്‍ക്കാര്‍-മന്ത്രി ഒ.ആര്‍ കേളു സംസ്ഥാനത്തെ 60 വയസ്സ് തികഞ്ഞ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഓണസമ്മാനമായി ആയിരം രൂപ വീതം നല്‍കുന്നതിലൂടെ ആദിവാസി…
Kalpetta

കൈത്താങ്ങായി എൻ എസ് എസ്

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായ കൽപ്പറ്റ എൻ എസ് എസ് ഹയർ സെക്കഡറി സ്കൂളിലെ മൂന്നു വിദ്യാർഥികൾക്ക് സ്കൂൾ നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ…
Kalpetta

RECOMMENDED

അമീബിക് മസ്തിഷ്‌ക ജ്വരം; ലോകത്ത് ആകെ രോഗമുക്തി നേടിയത് 25 പേർ, അതിൽ 14 പേരും കേരളത്തില്‍, ചരിത്ര നേട്ടം

തിരുവനന്തപുരം: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 10 പേരേയും ഡിസ്ചാര്‍ജ് ചെയ്തു. ആദ്യം തന്നെ കൃത്യമായി രോഗനിര്‍ണയം നടത്തുകയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച്…

തീവ്രന്യൂനമര്‍ദവും ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ്യ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതേസമയം, അഞ്ചുദിവസം ഒരു ജില്ലകളിലും പ്രത്യേക മഴമുന്നറിയിപ്പില്ല. തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശിന്‌ മുകളില്‍ തീവ്രന്യുനമർദം സ്ഥിതി ചെയ്യുന്നു. വടക്ക്- വടക്കു പടിഞ്ഞാറു…

പെൺകുട്ടികൾ പോളോയിൽ, ആൺകുട്ടികൾക്ക് ബൊലേറോ; മാസ് കാണിക്കാൻ നോക്കി, നാട്ടുകാര് ഇങ്ങനെ പണിയുമെന്ന് ഓർത്തില്ല

കണ്ണൂര്‍: ഓണാഘോഷത്തിനിടെ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാര്‍ത്ഥികൾക്കെതിരെ നടപടി. കണ്ണൂരിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിൽ ഇന്നലെയാണ് സംഭവം. കാറിന് മുകളിലും വാതിലിലും ഇരുന്നായിരുന്നു യാത്ര. വഴിയാത്രക്കാരാണ്…

കഞ്ചാവ് വിൽപ്പനക്കാരുടെ കൈവശം കുറേ മിഠായികൾ, സംശയം തോന്നി ലാബിലയച്ചു, പരിശോധന റിപ്പോർട്ട് ഞെട്ടിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരി മാഫിയ പുതിയ തന്ത്രങ്ങൾ മെനയുന്നു. കുട്ടികളെ വശത്താക്കാൻ കഞ്ചാവ് ചേർത്ത മിഠായികൾ സംസ്ഥാനത്ത് വ്യാപകമായി വിതരണം ചെയ്യുന്നുണ്ടെന്ന് എക്സൈസിന്‍റെ കണ്ടെത്തൽ. രണ്ട് ജില്ലകളിൽ നടത്തിയ പരിശോധനയിൽ…

കോഴിക്കോട് ‌സ്കൂളിൽ മഞ്ഞപ്പിത്ത ബാധ; 50 ഓളം വിദ്യാർത്ഥികൾക്ക് രോഗം സ്ഥിരീകരിച്ചു, പ്രതിരോധ പ്രവർത്തനം തുടങ്ങി

കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളിൽ മഞ്ഞപ്പിത്തം പടരുന്നു. 50ഓളം കുട്ടികൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.…

‘കൈയിൽ പൈസയില്ല, 1000 രൂപ തരാമോ, ജി പേ ചെയ്യാം’; വയോധികനെ പറ്റിച്ച് തട്ടിയത് 10000 രൂപ -സംഭവമിങ്ങനെ

കൊച്ചി: കൊച്ചിയിൽ വയോധികനെ കബളിപ്പിച്ച് ഗൂഗിൾ പേയിൽ നിന്നും 10,000 രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. 1000 രൂപ വാങ്ങിയ ശേഷം പണമയക്കാനെന്ന പേരിൽ വയോധികന്റെ ഫോണ്‍ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം.…

കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ അധ്യാപകൻ ഇസ്‌തിരി ചൂടാക്കി പൊള്ളിച്ചു

മദ്രസ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂരമർദ്ദനം. മതപഠന വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായാണ് പരാതി. വിഴിഞ്ഞം സ്വദേശി അജ്മൽഖാനാണ് ക്രൂര പീഡനത്തിനിരയായത്. ഉമയൂർ അഷറഫി എന്ന മദ്രസ അധ്യാപകനാണ് ശാരീരികമായി അക്രമിച്ചത്. കണ്ണൂർ കൂത്തുപറമ്പിലെ മത…

കോട്ടയത്ത് ദമ്പതികൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം കടുത്തുരുത്തിയില്‍ ദമ്ബതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെഎസ് പുരം മണ്ണാംകുന്നേല്‍ ശിവദാസ് (49), ഭാര്യ ഹിത (45) എന്നിവരെയാണു വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണു സംഭവം.…

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു.

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്താണ് സംഭവം നടന്നത്.എളമക്കര ആര്‍എംവി റോഡ് ചിറക്കപറമ്ബില്‍ ശാരദാനിവാസില്‍ അരുന്ധതിയാണ് (24) മരിച്ചത്.ചൊവ്വഴ്ച രാവിലെ എട്ടിനാണ് സംഭവം. പതിവായി ജിമ്മില്‍ പോയി വ്യായാമം…

വേദിയിലെ മൈക്ക് കുഴപ്പം ഉണ്ടാക്കിയിട്ടും മര്യാദ രാമൻ ആയി പുഞ്ചിരിച്ച് പിണറായി; ‘ഇന്ദ്രചന്ദ്രന്മാരെ’ ഭയപ്പെടാത്ത മുഖ്യമന്ത്രിക്കും ശൈലി മാറ്റം: രസകരമായ വീഡിയോ കാണാം

വീണ്ടും പ്രസംഗത്തിനിടെ മൈക്ക് ചതിച്ചു, പക്ഷേ ഇത്തവണ വിമർശം ഭയന്ന് സമചിത്തതയോടെ പെരുമാറി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തവണ ഉയരമാണ് മുഖ്യന് അതൃപ്തിയുണ്ടാക്കിയത്. ഇത് നേരെയാക്കാൻ മൈക്ക് ഓപ്പറേറ്ററെ വിളിച്ചെങ്കിലും വേദിയിലുണ്ടായിരുന്ന സിപിഎം ജില്ലാ…

വീണ്ടും ന്യൂന മർദ്ദം, 4 സംസ്ഥാനങ്ങൾക്ക് റെഡ് അലർട്ട്; കേരളത്തിലും മഴ, 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യത

ദില്ലി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രന്യൂനമർദ്ദമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് വൈകുന്നേരത്തോടെ ന്യൂനമർദമായി ശക്തി കുറഞ്ഞ് കിഴക്കൻ മധ്യപ്രദേശിന് മുകളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും നാളെ മധ്യപ്രദേശിനും ഉത്തർപ്രദേശിനും മുകളിലെത്തി വീണ്ടും…

കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു; ഈ വർഷം ഇതുവരെ സർക്കാർ നൽകിയത് 865 കോടി രൂപ

തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക്‌ 74.20 കോടി രൂപ കൂടി അനുവദിച്ചു. പെൻഷൻ വിതരണത്തിന്‍റെ വായ്‌പാ തിരിച്ചടവിനാണ്‌ സഹായം. ഈ വർഷം ഇതുവരെ കെഎസ്‌ആർടിസിക്ക്‌ സർക്കാർ നൽകിയത്‌ 865 കോടി രൂപയാണ്. ധനമന്ത്രി കെ എൻ ബാലഗോപാലാണ്…

കേരള പിഎസ്‍‍സി പൊളി തന്നെ, ഏറെ മുന്നില്‍, ഒരുവർഷം നിയമിച്ചത് 34,110 പേരെ, കർണാടകയിൽ നിയമനം വെറും 6 പേർക്ക്

തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവും കുടുതൽ നിയമനം നടത്തിയ പിഎസ്‍സി കേരള പിഎസ്‍സിയെന്ന് കണക്കുകൾ. യുപിഎസ്‍സിയുടെ ന്യൂസ് ലെറ്ററിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ വർഷം മാത്രം കേരളത്തിൽ 34,110 നിയമന ശുപാർശ കേരള പിഎസ്‍സി നൽകിയതായി…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.