കാവുംമന്ദം: അധ്യാപക ദിനത്തോടനുബന്ധിച്ച് തരിയോട് ജിഎൽപി സ്കൂളിൽ ഗുരുവന്ദനം സംഘടിപ്പിച്ചു. ചടങ്ങിൽ വെച്ച് തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷമീം പാറക്കണ്ടി അധ്യാപകരെ ആദരിച്ചു. റിയോൺ മഠത്തിൽ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ സലിം വാക്കട, രാധിക ശ്രീരാഗ്, നാജിത ഷാഫി, രജിത ശ്രീഹരി, ആതിര മനോജ്, സുലൈഖ സത്താർ, പ്രധാനാധ്യാപിക ബിന്ദു തോമസ്, സീനിയർ അസിസ്റ്റൻറ് പി ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.

സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം, പുരുഷന്മാർക്ക് 20 ഗ്രാം: ഡ്യൂട്ടി ഫ്രീ സ്വർണാഭരണങ്ങള്‍ക്ക് പുതിയ പരിധി
ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് നിന്നും ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിച്ചത് പ്രവാസികള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാകുന്നു. പുതിയ നിയമങ്ങൾ (Baggage Rules, 2026) കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഇന്ത്യൻ







