പനമരം : സെപ്റ്റബർ5 ദേശീയ അധ്യാപക ദിനത്തിൽ പനമരം ഗവ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും റിട്ടയർ ചെയ്തതിനു ശേഷവും അധ്യാപക വ്യത്തിയിൽ പൂർവ്വാധികം ശക്തിയോടെ ഇടപെടുന്ന പൂർവ്വ അധ്യാപിക സുഷമ പി യെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ ഈ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും സമൂഹത്തിൽ അധ്യാപ കരുടെ ആവശ്യക തയെകുറിച്ചും കേഡറ്റുകൾക്ക് അവബോധം നൽകി. പി ടി എ പ്രസിഡണ്ട് കെ ടി സുബൈർ, പ്രിൻസിപ്പാൾ രമേഷ്കുമാർ കെ, സീനിയർ അസിസ്റ്റൻ്റ് ഷിംജി ജേക്കബ് , രേഖ കെ, നവാസ് ടി, ശ്രീനിവാസൻ പി എന്നിവർ പങ്കെടുത്തു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.