വഞ്ഞോട്: അധ്യാപക ദിനത്തിൽ വഞ്ഞോട് എ.യു.പി സ്കൂളിൽ അധ്യാപകരെ പി.ടി.എ കമ്മിറ്റി ആദരിച്ചു.
എല്ലാ അധ്യാപകർക്കും മെമെൻ്റോ നൽകിയാണ് അധ്യാപക ദിനം ആഘോഷിച്ചത്.
പി.ടി.എ പ്രസിഡന്റ് മനൂപ് ചെറിയാൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നിമ്മി, മദർ പി.ടി എ പ്രസിഡൻ്റ് ജുമൈല, വൈസ് പ്രസിഡൻ്റ് റൈഹാനത്ത് ,എച്ച്.എം. ഷെറീന.പി എന്നിവർ സംസാരിച്ചു.
പി .ടി .എ എക്സികുട്ടീവ് അംഗങ്ങൾ പങ്കെടുത്തു.

തലയിലെയും കഴുത്തിലെയും കാന്‍സര്‍ നേരത്തെ തിരിച്ചറിയാം; പുതിയ രക്ത പരിശോധന കണ്ടെത്തി ഗവേഷകർ
ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നതിന് 10 വര്‍ഷം മുൻപ് തന്നെ തലയിലെയും കഴുത്തിലെയും അര്‍ബുദം തിരിച്ചറിയാന്‍ സഹായിക്കുന്ന പുതിയ രക്തപരിശോധന ഗവേഷകര്‍ കണ്ടെത്തി. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട മാസ് ജനറല്‍ ബ്രിഗ്രാമിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തം നടത്തിയത്.