വെള്ളമുണ്ട: അകന്ന് കഴിയുകയായിരുന്ന ഭാര്യയെ കൊലപ്പെടുത്താൻ
ശ്രമിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട, അലഞ്ചേരി മുക്ക്, കാക്കഞ്ചേരി നഗർ, കെ.രവീന്ദ്രൻ (30) ആണ് വെള്ളമുണ്ട പോലീ സ് അറസ്റ്റ് ചെയ്തത്. സെപ്‌തംബർ മൂന്നിന് രാത്രിയോടെയാണ് സംഭവം. കാക്കഞ്ചേരിയിലുള്ള കടയിൽ പോയി മടങ്ങി വരുംവഴിയാണ് യുവതിയെ ഉപദ്രവിച്ചത്. രവീന്ദ്രന്റെ്റെ വീടിന് മുൻവശത്ത് എത്തിയപ്പോഴാണ് കയ്യിൽ കരുതിയ ബ്ലേഡ് വച്ച് യുവതിയുടെ കഴുത്തിൽ വരഞ്ഞ് മുറിവേൽപ്പി ച്ചത്. ശേഷം ഓടി രക്ഷപ്പെട്ട രവീന്ദ്രനെ നാട്ടുകാർ ചേർന്ന് വീടിന് അടു ത്തുള്ള വയലിൽ തടഞ്ഞു വെച്ച് പോലീസിലേൽപ്പിക്കുകയായിരുന്നു. നിരന്തര മദ്യപാനവും, ശാരീരിക ഉപദ്രവവും, ചീത്തവിളിയും കാരണമാ ണ് യുവതി രവീന്ദ്രനിൽ നിന്ന് അകന്ന് കഴിഞ്ഞിരുന്നത്. വീണ്ടും ഒന്നി ക്കാനുള്ള അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതിലുള്ള വിദ്വേഷമാണ് അക്രമത്തിന് കാരണം. മുമ്പും പല തവണ രവീന്ദ്രൻ യുവതിയെ കൊല്ലു മെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

സ്ത്രീകൾക്ക് 40 ഗ്രാം സ്വർണം, പുരുഷന്മാർക്ക് 20 ഗ്രാം: ഡ്യൂട്ടി ഫ്രീ സ്വർണാഭരണങ്ങള്‍ക്ക് പുതിയ പരിധി
ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് വിദേശത്ത് നിന്നും ഡ്യൂട്ടി അടയ്ക്കാതെ കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വർധിപ്പിച്ചത് പ്രവാസികള്‍ക്കുള്‍പ്പെടെ വലിയ ആശ്വാസമാകുന്നു. പുതിയ നിയമങ്ങൾ (Baggage Rules, 2026) കഴിഞ്ഞ ദിവസം മുതൽ നിലവിൽ വന്നു. ഇന്ത്യൻ







