മുത്തങ്ങ: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 0.6 ഗ്രാം മെത്താ ഫിറ്റമിനുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം, തിരൂർ എടയൂർ താഴ ത്തെ പള്ളിയാലിൽ വീട്ടിൽ മുഹ്സിൻ ഫയാസ് നാജി ടി.പി. (26) ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ.ജെ യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ രജിത്ത് പി.വി, സിവിൽ എക്സൈസ് ഓഫീസർമാരായ സുദീപ്.ബി, സുധീഷ്.കെ.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രമ്യ ബി.ആർ, സൂര്യ കെ.വി എന്നിവരും ഉണ്ടായിരുന്നു

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും