പനമരം JRC യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പനമരം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ഷില്ലി ടീച്ചറെ ബഹു HM ഷീജ ജയിംസ് ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു. HS വിഭാഗം സീനിയർ അസിസ്റ്റൻ്റ് ഷിംജി ടീച്ചർ UP വിഭാഗം സീനിയർ അസിസ്റ്റൻ്റ് സിനിടീച്ചർ, JRC കോഡിനേറ്റർ മാരായ ലിസ ടീച്ചർ,നിഷ ടീച്ചർ,മറ്റ് അധ്യാപക അനധ്യാപക ജീവനക്കാർ എന്നിവരും പങ്കെടുത്തു. വായനയുടെയും അറിവിൻ്റെയും വിശാലമായ ലോകത്തെ ശബ്ദത്തിലൂടെയും സാങ്കേതികവിദ്യയിലൂടെയും , മാത്രം കാണാൻ കഴിയുന്ന ടീച്ചർ സ്കൂളിനും ഓരോ കുട്ടിയ്ക്കും പ്രചോദനമായി തുടരുന്നു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.