ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസ് കൽപ്പറ്റ എക്സ്സൈസ് സർക്കിൾ ഓഫീസ് സംഘം തമിഴ്നാട് ചേരമ്പാടി പോലീസ് സ്റ്റേഷനിൽ വച്ച് ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പ്രത്യേക യോഗവും, സംസ്ഥാന അതിർത്തിയായ താളൂരിൽ വച്ച് വാഹന പരിശോധനയും നടത്തി. ചേരമ്പാടി സർക്കിൾ ഇൻസ്പെക്ടർ ദുരൈ പാണ്ടി, ഇൻസ്പെക്ടർ ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട് പോലീസ് പാർട്ടിയും,കേരള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർമാരായ സജിത് ചന്ദ്രൻ , ഷറഫുദ്ദീൻ ടി എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റ്, മയക്കുമരുന്ന്, മദ്യം, മറ്റു അനധികൃത ഉത്പന്നങ്ങൾ എന്നിവയുടെ ഇൻഫർമേഷൻ പരസ്പരം കൈമാറുകയും , കാക്കുണ്ടി, പാട്ടവയൽ, എരുമാട് എന്നി ചെക്പോസ്റ്റുകളിൽ സർപ്രൈസ് ചെക്കിങ് നടത്തുന്നതിനും ധാരണയായി .

‘ഷാഫിയുടെ ചോരയ്ക്ക് പ്രതികാരം ചോദിക്കും, യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക്’; വി ഡി സതീശൻ
ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് മർദനത്തിൽ രൂക്ഷപ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു. സർക്കാരിനെ പ്രതിരോധിക്കാനാണ് പൊലീസിന്റെ ശ്രമം. യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്കാണെന്നും