പ്രായപൂർത്തിയായ സ്ത്രീക്ക് ആരുടെ കൂടേയും എവിടേയും താമസിക്കാം; വീടുവിട്ട് ഇറങ്ങിയ 20കാരിക്ക് പോലീസ് സംരക്ഷണവും ഒരുക്കി ഹൈക്കോടതി.

ന്യൂഡൽഹി: ഇരുപത് വയസുകാരിയായ മകൾക്ക് എതിരെ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത കുടുംബത്തിനെ തിരുത്തി ഡൽഹി ഹൈക്കോടതി. പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് താൻ ആഗ്രഹിക്കുന്ന എവിടെ വേണമെങ്കിലും, ആർക്കൊപ്പവും താമസിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സെപ്റ്റംബർ 12ന് വീടുവിട്ടിറങ്ങി ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്തതിന് എതിരെ ഇരുപതുകാരിയെ കാണാതായെന്ന് കാണിച്ച് വീട്ടുകാർ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.

സുപ്രധാനമായ വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് വിപിൻ സംഘ്‌വി, രജ്‌നിഷ് ഭട്‌നഗർ എന്നിവരുടെ ബെഞ്ചാണ്. കോടതിയിൽ ഹാജരായ പെൺകുട്ടി താൻ പ്രായപൂർത്തിയായ വ്യക്തിയാണെന്നും സ്വന്തം താല്പര്യപ്രകാരമാണ് വീട് ഉപേക്ഷിച്ചതെന്നും കോടതിയെ ബോധിപ്പിച്ചു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇവർ കോടതിയെ അറിയിച്ചു.

ഇതോടെയാണ് പ്രായപൂർത്തിയായ സ്ത്രീക്ക് ആഗ്രഹിക്കുന്ന ഇടത്ത്, ആഗ്രഹിക്കുന്ന വ്യക്തിക്കൊപ്പം താമസിക്കുന്നതിന് സ്വാതന്ത്യമുണ്ടെന്ന് കോടതി വ്യക്തമാക്കിയത്. ഇതോടൊപ്പം പെൺകുട്ടിയുടെ വീട്ടുകാരുടെ നിരന്തര ഭീഷണിയിൽ നിന്നും പെൺകുട്ടിക്ക് സംരക്ഷണം നൽകാൻ പോലീസ് സഹായവും കോടതി നിർദേശിച്ചിട്ടുണ്ട്. ദമ്പതികൾ താമസിക്കുന്ന സ്ഥലത്തിന്റെ ചുമതലയുളള പോലീസ് കോൺസ്റ്റബിളിന്റെ ഫോൺ നമ്പർ ദമ്പതികൾക്ക് കൈമാറാനും കോടതി നിർദേശിച്ചു. ആവശ്യം വരികയാണെങ്കിൽ പോലീസിനെ ബന്ധപ്പെടാനാണിത്.

യുവതിയെ പോലീസ് സംരക്ഷണയിൽ ഭർത്താവിന്റെ വീട്ടിലെത്തിക്കാനും യുവതിയുടെ വീട്ടുകാരെ നിയമം കൈയിലെടുക്കുന്നത് എതിർക്കാനും ഡൽഹി പോലീസിന് കോടതി നിർദേശം നൽകി. ദമ്പതികളെ ഭീഷണിപ്പെടുത്തുന്നത് അവസാനിപ്പിക്കാനും അവരെ ഉപദേശിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും

തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.

സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ

ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ  ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമപഞ്ചായത്ത് ആയുഷ്മാൻ ആരോഗ്യ മന്ദിര്‍ മെയിൻ സെന്റർ ടി. സിദ്ധിഖ് എം.എൽ. എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഹെൽത്ത് ഗ്രാന്റിൽ നിന്നും അനുവദിച്ച 55 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്.

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി

വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍

തൊഴിലുറപ്പ് പദ്ധതിയിലൂടെ നിര്‍മിച്ച മുതലടി ചെക്ക് ഡാം ഉദ്ഘാടനം ചെയ്തു.

കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ്പദ്ധതിയിലുൾപ്പെടുത്തി നിര്‍മിച്ച വണ്ടിയാമ്പറ്റ മുതലടി ചെക്ക് ഡാം ടി. സിദ്ധിഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സാധാരണയായി ചെറുപദ്ധതികൾ മാത്രം ഏറ്റെടുക്കാറുള്ള ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ 30 ലക്ഷം രൂപ ചെലവിൽ

ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും

ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്‌ലി ഉത്പന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമ്മിക്കും. പുത്തൂർവയലിലാണ് ബെയ്‌ലി ഉത്പന്നങ്ങൾക്ക് സ്വന്തമായി ഓഫീസ് ഒരുങ്ങുന്നത്. മുണ്ടക്കൈ – ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് നിരാലംബരായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.