എക്സൈസ് താലൂക്ക് തല കൺട്രോൾ റൂം രൂപീകരിച്ചു.

കേരള തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് 2020/ക്രിസ്തുമസ്-പുതുവൽസരാഘോഷം 2020-21 എന്നിവയോടനുബന്ധിച്ച് മദ്യം, മയക്ക് മരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി 2020-നവംബർ 25 മുതൽ 2021-ജനുവരി 22 വരെ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡവായി വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്-2020, ക്രിസ്തുമസ്-പുതുവൽസരാഘോഷം 2020-21 എന്നിവരയാടനുബന്ധിച്ച് വ്യാജമദ്യ മാഫിയകളുടെ പ്രവർത്തനം വർദ്ധിക്കാനും, അന്യസംസ്ഥാനങ്ങളിൽ നിന്നും സ്പിരിറ്റ്/ചാരായം വിദേശമദ്യം എന്നിവ കടത്തിക്കൊ ണ്ടുവരുവാനും സാധ്യതയുള്ളതിനാൽ എക്സൈസ് എൻഫോഴ്സ്മെന്റ് ശക്തിപ്പെടു ത്തുന്നതിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് കുറ്റകൃത്യങ്ങളുടെ വിവരങ്ങൾ നേരിട്ടോ ഫോൺ മുഖേനയോ അറിയിക്കുന്നതിന് സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം രൂപീകരിച്ച് പ്രവർത്തനമാരംഭിച്ചു. പൊതുജനങ്ങൾക്ക് താഴെ പറയുന്ന് ഫോൺ നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണ്. എക്സൈസ് സർക്കിൾ ഓഫീസ് സുൽത്താൻബത്തേരി- 04936-248190 എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുൽത്താൻബത്തേരി-9400069665 എക്സൈസ് റെയിഞ്ച് ഓഫീസ് സുൽത്താൻബത്തേരി- 04936-227227 എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സുൽത്താൻബത്തേരി- 9400069669

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.