കല്‍പറ്റ: മതേതര കക്ഷികളെ കൂട്ടിയോജിപ്പിക്കുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് സിപിഐ ജില്ലാ എക്സിക്യുട്ടീവ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ പുരോഗമന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും, ജനാധിപത്യത്തിനും തീരാനഷ്ട്ടമാണ്. ടി.ജെ ചാക്കോച്ചന്‍ അധ്യക്ഷത വഹിച്ചു. ദേശീയ എക്സിക്യുട്ടീവ് അംഗം പി.സന്തോഷ് കുമാര്‍ എം പി, സംസ്ഥാന എക്സിക്യുട്ടീവ് അംഗം ടി.വി ബാലന്‍, ജില്ലാ സെക്രട്ടറി ഇ.ജെ ബാബു, സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര, പി.കെ മൂര്‍ത്തി, സി എസ് സ്റ്റാന്‍ലി, പി.എം ജോയി എന്നിവർ പ്രസംഗിച്ചു

മദ്യത്തോടൊപ്പം ടച്ചിംഗ്സിന് ചിക്കനുംമട്ടനും ഒക്കെ കഴിക്കാറുണ്ടോ?
മാംസാഹാരവും വറുത്ത ലഘുഭക്ഷണങ്ങളുമൊക്കെ പലരും മദ്യത്തിനൊപ്പം കഴിക്കാറുണ്ട്. ജേണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് മദ്യത്തോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പറയുന്നു. അതും ചില തരത്തിലുള്ള







