പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ
പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് ഓണസമ്മാനമായി പലവ്യഞ്ജനങ്ങളും പച്ചക്കറികളും കിറ്റും അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
വൊളണ്ടിയര്‍മാർക്ക് നൽകി.പഞ്ചായത്ത് പ്രസിഡന്റ് പി.ബാലൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
പാലിയേറ്റിവ് സപ്പോർട്ടിങ് കമ്മിറ്റി ചെയർമാൻ
കെ.ടി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.
ഡോ.ഷൗഖീൻ ,എസ്.എം. സി. മെമ്പർ അനീഷ് സി.ഇ ഹാരിസ്,ജോസ് ക്കുട്ടി,ജോസഫ് പുല്ലു മാരിയിൽ ,ജോസ് കെ, പാലിയേറ്റിവ് നേഴ്സ് ജിൻസി , പാലിയേറ്റീവ്വൊളണ്ടിയര്‍മാര്‍,ആശ വർക്കർമാർ,
പ്രമോട്ടർമാർ തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർ ജിജി ജോസഫ് സ്വഗതവുംഗഫൂർ സി.കെ
നന്ദിയും പറഞ്ഞു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







