യെച്ചൂരി… സമര പോരാട്ടങ്ങളിലെ സിപിഐഎമ്മിൻ്റെ ജനകീയ മുഖം

സിപിഐഎമ്മിന്റെ ഏറ്റവും ജനപ്രിയ മുഖമായിരുന്നു സഖാവ് സീതാറാം യെച്ചൂരിയുടേത്. കഴിഞ്ഞ ഒരുദശാബ്ദത്തോളമായി കോർപ്പറേറ്റ്, വർഗീയ, ഏകാധിപത്യ സ്വഭാവമുള്ള ഭരണകൂടത്തിൻ്റെ നിശിത വിമർശകൻ കൂടിയായിരുന്നു അദ്ദേഹം. എസ്എഫ്ഐയിലൂടെ തുടങ്ങിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം അധഃസ്ഥിതരുടെ ഉന്നമനത്തിന്ന് വേണ്ടി എന്നും സമർപ്പിക്കപ്പെട്ടതായിരുന്നു.
1970കളിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളായിരുന്നു യെച്ചൂരി എന്ന രാഷ്ട്രീയനേതാവിനെ പരുവപ്പെടുത്തിയത്. വിയറ്റ്നാമിലെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ തകർച്ച, പലസ്തീൻ ലിബറേഷൻ മൂവ്മെൻ്റ് അടക്കമുളള പല ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളും അക്കാലത്ത് യെച്ചൂരിയെ സ്വാധീനിച്ചിരുന്നു. അടിയന്തിരാവസ്ഥ കാലത്തെ പ്രവർത്തനങ്ങൾ യെച്ചൂരിയെന്ന പൊതുപ്രവർത്തകനെ രൂപപ്പെടുത്തി. അതിന് ശേഷം അടുപ്പിച്ച് മൂന്ന് തവണ ജെൻഎൻയു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ റെക്കോർഡും ആർക്കും മറികടക്കാനായിട്ടില്ല. എസ്എഫ്ഐ ദേശീയ അധ്യക്ഷ സ്ഥാനം അലങ്കരിച്ച യെച്ചൂരി വെറും മുപ്പത്തിരണ്ടാം വയസിലാണ് സിപിഐഎമ്മിൻ്റെ സെൻട്രൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ശേഷം 1984ൽ സെൻട്രൽ സെക്രട്ടേറിയറ്റിലേക്കും 1992ൽ പതിനാലാം പാർട്ടി കോൺഗ്രസിൽ വെച്ച് പൊളിറ്റ് ബ്യൂറോയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

സോഷ്യലിസത്തിന്റെ ഭാവിയെപ്പറ്റിയും, സോവിയറ്റ് യൂണിയൻ തകർച്ചയെപ്പറ്റിയും ചൂടേറിയ ചർച്ചകൾ നടക്കുന്ന സമയത്ത് പ്രത്യയശാസ്ത്രപരമായി അതിനെ വിശദീകരിക്കുന്നതിൽ യെച്ചൂരിയുടെ സംഭാവന എടുത്ത് പറയേണ്ടതാണ്. അക്കാലത്ത് യെച്ചൂരി തന്റെ ആശയപരമായ കൃത്യത കൊണ്ട് കൂടുതൽ കണിശതയുള്ള നിലപാടുകൾ സ്വീകരിച്ചു. പിന്നീട് രാജ്യത്തെ ഹിന്ദുത്വ ശക്തികൾ ഭരണാധികാരത്തിലേയ്ക്ക് വന്ന ഘട്ടത്തിൽ ഫാസിസത്തിനെതിരെ ശക്തമായ നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചത്. ഹിന്ദുത്വത്തിനെതിരെയും, നിയോലിബറൽ സാമ്പത്തിക ആശയങ്ങൾക്കെതിരെയുമുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രസംഗങ്ങളും വലിയ പ്രാധാന്യത്തോടായാണ് രാജ്യം കണ്ടത്. രാജ്യത്ത് പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ കൂട്ടുകക്ഷി മന്ത്രിസഭകൾ അധികാരത്തിൽ വന്നപ്പോഴെല്ലാം അതിനെ കൂട്ടിയോജിപ്പിക്കുന്നതിൽ യെച്ചൂരി വഹിച്ച പങ്ക് ചരിത്രമാണ്.

രാജ്യസഭാംഗമായിരുന്ന 12 വർഷക്കാലയളവിൽ ബിജെപി ഭരണകൂടത്തിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ശബ്ദമാകാൻ യെച്ചൂരിക്ക് സാധിച്ചിരുന്നു. വിവാദ കർഷക ബില്ലുകൾക്കെതിരെ കർഷകരെ സംഘടിപ്പിക്കുകയും, കോർപ്പറേറ്റ് ശക്തികൾക്ക് സഹായകരമായിരുന്ന കർഷക നിയമങ്ങൾ പിൻവലിപ്പിക്കുന്നതിനായി രാജ്യമെങ്ങും ഉയർന്നുവന്ന കർഷക-തൊഴിലാളി പ്രതിഷേധങ്ങളുടെ നേതൃശബ്ദമാകുകയും ചെയ്തു. അദ്ദേഹത്തിന്റെ പോരാട്ട വീര്യം എന്നും ഓർക്കപ്പെടേണ്ടതാണ്. രാജ്യം നേരിട്ട നിരവധി പ്രതിസന്ധികളിൽ എന്നും ഒരു പ്രതിഷേധ ശബ്ദമായി യെച്ചൂരിയുണ്ടായിരുന്നു.
വ്യക്തിപരമായി, യെച്ചൂരിയുമായി എനിക്ക് മൂന്നാണ്ട് കാലത്തെ ബന്ധമാണുള്ളത്. 1995ൽ ജെഎൻയുവിൽ വിദ്യാർത്ഥിയായിരിക്കെയാണ് അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത്. രാഷ്ട്രീയ സാഹചര്യങ്ങളുടെ കൃത്യമായ വിവരണം, സരസമായ സംസാരശൈലി കലർത്തിയാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. അദ്ദേഹം പ്രസംഗം എങ്ങനെ തുടങ്ങുമെന്ന് പോലും ഞങ്ങൾക്ക് ഊഹിക്കാമായിരുന്നു. ആദ്യം ഏത് ഭാഷയിൽ വേണം പ്രസംഗമെന്ന് ചോദിക്കും, ശേഷം വിദ്യാർത്ഥി രാഷ്ട്രീയ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ ഓർമ്മകൾ പറയും, പിന്നീട് അടിയന്തിരാവസ്ഥ കാലത്തിലേക്ക്. ജെഎൻയുവിലെ ഹോസ്റ്റൽ കാലഘട്ടം വരെ പ്രസംഗത്തിലുണ്ടാകും. അങ്ങനെ പതിയെ ഗൗരവമേറിയ രാഷ്ട്രീയ പ്രസംഗങ്ങളിലേക്ക് കടക്കും മുൻപേയുള്ള അദ്ദേഹത്തിന്റെ സ്ഥിരം പാറ്റെർണാണ്. വരേണ്യ രാഷ്ട്രീയത്തിനെയും, ജാതീയമായ അടിച്ചമർത്തലുകളെയും നഖശിഖാന്തം എതിർത്ത യെച്ചൂരിയുടെ പ്രസംഗങ്ങളിൽ ലോകകാര്യങ്ങളും, ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യവുമെല്ലാം കടന്നുവരും. കടുപ്പമുള്ള രാഷ്ട്രീയ വ്യവഹാരങ്ങളെ ഏറെ ലളിതമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ കഴിവ് എടുത്തുപറയേണ്ടതാണ്.

അദ്ദേഹവുമായി നിരവധി തവണ പല പ്രശ്‌നങ്ങൾ ചർച്ചചെയ്യുകയോ ശ്രദ്ധയിൽപ്പെടുത്തുകയോ ചെയ്ത സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ കൂടിയും സംവാദങ്ങളിൽ അദ്ദേഹം എപ്പോഴും എല്ലാവരുമായും ഊഷ്മളമായ പെരുമാറുന്നതായിരുന്നു സഖാവിൻ്റെ ശൈലി. അദ്ദേഹവുമായുള്ള എന്റെ അവസാനത്തെ കൂടിക്കാഴ്ച നാഗാ ജനങ്ങൾക്ക് വേണ്ടിയായിരുന്നു. അവിടെ സമാധാനം പുനഃസ്ഥാപിക്കേണ്ട പ്രക്രിയയ്ക്കായി പ്രതിപക്ഷത്തെ ഒന്നിച്ചുനിർത്തുമെന്നും, മോദിയുടെ അവകാശവാദങ്ങൾക്കെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകിയിരുന്നു. എന്നാൽ ആ കടമ ബാക്കിയാക്കി അദ്ദേഹം പോയി

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.