പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ഓണാഘോഷപരിപാടികൾക്കിടെ നടത്തിയ തീറ്റ മത്സരത്തിനിടെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു. പാലക്കാട് കഞ്ചിക്കോട് ആലാമകം സ്വദേശി ബി. സുരേഷാണ് മരിച്ചത്. നാട്ടിലെ ഓണാഘോഷത്തിനിടെയാണ് സംഭവം. മത്സരത്തിനിടെ ഇഡ്ഢലി വിഴുങ്ങുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുരേഷിന്റെ ജീവൻ രക്ഷിക്കാനായില്ല.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്