ഐഫോണ്‍ പാര്‍ട്‌സുകള്‍ക്കും ലോക്ക്! അടിച്ചുമാറ്റലും മാറ്റിയിടലും ഇനി നടക്കില്ല

കാലിഫോര്‍ണിയ: ഐഒഎസ് 18 സോഫ്റ്റ്‌വെയറിനൊപ്പം ഐഫോണുകളില്‍ പാര്‍ട്‌സുകളുടെ ആക്‌ടിവേഷന്‍ ലോക്ക് ഫീച്ചര്‍ ആപ്പിള്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ബാറ്ററി, ഡിസ്‌പ്ലെ, ക്യാമറ എന്നിങ്ങനെയുള്ള പ്രധാന ഘടകങ്ങളാണ് ഇത്തരത്തില്‍ ലോക്ക് ചെയ്യപ്പെടുക. ഇതോടെ ഐഫോണുകള്‍ മോഷ്ടിച്ച് പാര്‍ട്‌സുകള്‍ വില്‍ക്കുന്നതിനും ഒരു ഐഫോണിലെ ഭാഗം മറ്റൊരു ഐഫോണിലേക്ക് മാറ്റി സ്ഥാപിക്കുന്നതും അവസാനിച്ചേക്കും.

ഐഫോണുകളില്‍ പുതിയ സുരക്ഷാ ഫീച്ചര്‍ ഐഒഎസ് 18 സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷനോടെ വരും. യൂസറുടെ ആപ്പിള്‍ അക്കൗണ്ടുമായി ഐഫോണിന്‍റെ ബാറ്ററി, ഡിസ്‌പ്ലെ, ക്യാമറ തുടങ്ങിയ പാര്‍ട്‌സുകള്‍ ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ഡെവലപ്പര്‍മാര്‍ക്കും ബീറ്റ ടെസ്റ്റര്‍മാര്‍ക്കും ഈ സംവിധാനം ലഭ്യമായിട്ടുണ്ട്. ഐഒഎസ് 18 പുറത്തിറങ്ങുന്നതോടെ ഐഫോണിലെ പാര്‍ട്‌സുകള്‍ മറ്റൊരു ഐഫോണിലേക്ക് മാറ്റണമെങ്കില്‍ ആ ഫോണ്‍ പാര്‍ട്‌സിന്‍റെ ഉടമയോട് പാസ്‌വേഡ് മുഖേന അനുവാദം ചോദിക്കും. പാസ‌്‌വേഡ് തെറ്റെങ്കില്‍ ഇത്തരത്തില്‍ റിപ്പയര്‍ അസാധ്യമാകും. ഇതുവഴി ഐഫോണുകളുടെ കവര്‍ച്ച തടയാനും പാര്‍ട്‌സുകള്‍ മറ്റ് ഐഫോണുകളില്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും കഴിയുമെന്നാണ് ആപ്പിളിന്‍റെ കണക്കുകൂട്ടലുകള്‍. മോഷ്‌ടിച്ച ഐഫോണുകള്‍ പാര്‍ട്‌സുകളാക്കി വില്‍ക്കുന്ന നിലവിലെ രീതിക്ക് തടയിടാന്‍ പുതിയ ആക്‌ടിവേഷന്‍ ലോക്ക് ഫീച്ചര്‍ വഴിയായേക്കും

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.