ചിറക്കര: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ) ചിറക്കര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം ചെയ്തു. 25 കുടുംബങ്ങൾക്കാണ് ഭക്ഷ്യവസ്‌തുക്കളും ഓക്കോടിയും അടങ്ങുന്നവ വിതരണം ചെയ്‌തത്. പരിപാടിയുടെ ഉദ്ഘാടനം എസ്‌ഡിപി ഐ മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി നിർ വഹിച്ചു. നൗഫൽ പഞ്ചാരക്കൊല്ലി, ബാഞ്ച് പ്രസിഡണ്ട് നാസർ,സെക്രട്ടറി സെയ്ത്,കമ്മിറ്റിയംഗം ബഷീർ എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്