“ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്”: മൂന്നാം മോദി സർക്കാരിന്റെ കാലത്ത് തന്നെ നടപ്പാക്കുമെന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം

നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്‌ നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ രീതിക്കായുള്ള ബില്‍ നരേന്ദ്രമോദി സർക്കാരിന്റെ നടപ്പ് കാലയളവില്‍ തന്നെ അവതരിപ്പിച്ചേക്കുമെന്ന് സൂചന. എൻ.ഡി.എ. ഘടകകക്ഷികളുടെ പിന്തുണ ലഭിച്ചാല്‍ ഉടൻ ബില്ലവതരിപ്പിക്കാമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ബി.ജെ.പിയുടെ പ്രധാനവാഗ്ദാനങ്ങളിലൊന്നാണ് ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്. ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലും പ്രധാനമന്ത്രി ഇത് പരാമർശിച്ചിരുന്നു. അതേസമയം, മൂന്നാം മോദി സർക്കാരില്‍ ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് നടപ്പാക്കാൻ ബുദ്ധിമുട്ടാവുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. സഖ്യകക്ഷികള്‍ ഒറ്റത്തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും വിഷയത്തില്‍ വിശദപരിശോധന നടത്തിയതിനുശേഷം മാത്രമേ നിലപാട് സ്വീകരിക്കൂവെന്നും വിലയിരുത്തപ്പെട്ടിരുന്നു.

സഖ്യകക്ഷികളെ വിശ്വാസത്തിലെടുത്ത് സമവായത്തിലൂടെ മാത്രമേ ഇനി ബില്ല് കൊണ്ടുവരാൻ സാധിക്കുകയുള്ളു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് രീതി നടപ്പാക്കുന്നതിനെക്കുറിച്ച്‌ പഠിച്ച രാംനാഥ് കോവിന്ദ് സമിതി 18 ഭരണഘടനാഭേദഗതികള്‍ ശുപാർശ ചെയ്തിരുന്നു.

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു

മെഡിക്കൽ കോളേജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മാനന്തവാടി:വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും സി ടി സ്കാൻ പ്രവർത്തനം ആരംഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.പ്രകടനവുമായി എത്തിയ

പശ്ചിമേഷ്യൻ സംഘർഷം 60-ാം ദിവസത്തിലേക്ക്, ഇറാൻ യുദ്ധത്തിനായി ചെലവാക്കിയത് 25 ബില്യൺ ഡോളർ, ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്

പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നടപടികൾ അറുപതാം ദിവസത്തിലേക്ക്. ഫെബ്രുവരി 28ന് പുലർച്ചെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനികാക്രമണം

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.