വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ പ്രചരിക്കു ന്ന കണക്കുകൾ വസ്തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു. ദുരന്ത ത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെ ട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോ റാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയ ങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണ ക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണ ക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എ ന്ന തരത്തിലാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണെന്നും ദേശീയ ദുരന്ത പ്രതികര ണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമാ യി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യ ങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കു ന്നതെന്നും മുഖ്യമന്ത്രി.

സി-മാറ്റ് പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) സി-മാറ്റ് പരീക്ഷയ്ക്കുള്ള സൗജന്യ ഓൺലൈൻ പരിശീലനം സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ നവംബർ 20 വൈകിട്ട് അഞ്ചിനകം https://bit.ly/cmat25 മുഖേനെ രജിസ്റ്റർ ചെയ്യണം. ഫോൺ: 8548618290, 8281743442 Facebook







