10 വര്‍ഷം കഴിഞ്ഞവര്‍ക്കടക്കം ആധാര്‍ കാര്‍ഡില്‍ ആശ്വാസ തീരുമാനം പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍, പുതുക്കലിലെ ‘ഫ്രീ’ നീട്ടി

ദില്ലി: ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ സൗജന്യമായി പുതുക്കാനുള്ള സമയപരിധി സെപ്തംബർ 14 ന് അവസാനിക്കുമെന്ന അറിയിപ്പില്‍ ആശങ്കപ്പെട്ടിരുന്നവർക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ ആശ്വാസ പ്രഖ്യാപനം.

ആധാർ കാർഡ് എടുത്തിട്ട് 10 വർഷം കഴിഞ്ഞവർക്കടക്കം സൗജന്യമായി വിവരങ്ങള്‍ പുതുക്കാനുള്ള തിയതി വീണ്ടും നീട്ടിക്കൊണ്ട് കേന്ദ്രം ഉത്തരവിറക്കി. പുതിയ ഉത്തരവ് പ്രകാരം 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) അറിയിച്ചിരിക്കുന്നത്.

ആധാർ രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖ ആയതിനാല്‍ തന്നെ ഇതുവരെ പുതുക്കിയിട്ടില്ലാത്തവർ ഉടനെ പുതുക്കേണ്ടതാണെന്ന് യു ഐ ഡി എ ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പത്ത് വർഷം കൂടുമ്ബോഴും ആധാർ വിവരങ്ങള്‍ പുതുക്കണമെന്നും യു ഐ ഡി എ ഐ നിർദേശിച്ചിട്ടുണ്ട്

ഇതിനോടകം തന്നെ നിരവധി തവണ സൗജന്യമായി ആധാര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയിട്ടുണ്ട്. ഇപ്പോള്‍ സമയപരിധി മൂന്ന് മാസത്തേക്ക് കൂടിയാണ് നീട്ടിയത്. നിലവിലെ ഉത്തരവ് പ്രകാരം ഡിസംബർ 14 വരെ സൗജന്യമായി പേര്, വിലാസം തുടങ്ങിയവ പുതുക്കുകയോ തിരുത്തുകയോ ചെയ്യാം. ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും. സൗജന്യ സേവനം എം ആധാർ പോർട്ടലില്‍ മാത്രമാണ് ലഭിക്കുക. ജനസംഖ്യാപരമായ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കുന്നതിനും പൗരന്മാർക്ക് കൂടുതല്‍ സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ സൗജന്യ സേവനമെന്ന് യു ഐ ഡി എ ഐ പറഞ്ഞു.

അറിയേണ്ടതെല്ലാം

പത്ത് വർഷം മുമ്ബാണ് ആധാർ എടുത്തതെങ്കില്‍ വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഐഡൻ്റിറ്റി പ്രൂഫ്, , അഡ്രസ് പ്രൂഫ് ഡോക്യുമെൻ്റുകള്‍ എന്നിവ നല്‍കേണ്ടതായി വരും. മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക. പേര്, വിലാസം, ജനനതീയതി, മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യു ഐ ഡി എ ഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. എന്നാല്‍ ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകേണ്ടിവരും.

എം ആധാർ പോർട്ടല്‍ വഴി എങ്ങനെ ആധാർ പുതുക്കാം

ഘട്ടം 1: https://myaadhaar.uidai.gov.in/ ലിങ്ക് തുറക്കുക
ഘട്ടം 2: നിങ്ങളുടെ ആധാർ നമ്ബറോ എൻറോള്‍മെൻ്റ് ഐഡിയോ ഉപയോഗിച്ച്‌ ലോഗിൻ ചെയ്യുക, തുടർന്ന് ‘പേര്/ലിംഗം/ ജനനത്തീയതി, വിലാസം അപ്ഡേറ്റ്’ ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: തുടർന്ന് ‘ആധാർ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുക’ ഓപ്‌ഷനില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 4: ഓപ്ഷനുകളുടെ ലിസ്റ്റില്‍ നിന്ന് ‘വിലാസം’ അല്ലെങ്കില്‍ ‘പേര്’ അല്ലെങ്കില്‍ ‘ലിംഗഭേദം’ ഇതാണോ വേണ്ടത് അത് തിരഞ്ഞെടുക്കുക, തുടർന്ന് ‘ആധാർ അപ്‌ഡേറ്റ് ചെയ്യാൻ തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഘട്ടം 5: വിലാസം അപ്‌ഡേറ്റ് ചെയ്യുമ്ബോള്‍ അപ്‌ഡേറ്റ് ചെയ്ത വിലാസത്തിന്റെ തെളിവിനായി സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.
ഘട്ടം 6: സെപ്റ്റംബർ 14 വരെ പേയ്‌മെൻ്റൊന്നും ചെയ്യേണ്ട, എന്നാല്‍ അതിന് ശേഷം ഈ അപ്‌ഡേറ്റിനായി ഓണ്‍ലൈനായി പേയ്‌മെൻ്റ് നല്‍കണം.
ഘട്ടം 7: അവസാനമായി ഒരു പുതിയ വെബ്‌പേജ് തുറക്കുകയും അതിന് ഒരു ‘സേവന അഭ്യർത്ഥന നമ്ബർ (SRN) ഉണ്ടായിരിക്കുകയും ചെയ്യും. ഭാവി റഫറൻസിനായി ഇത് സംരക്ഷിക്കുക.

കെ.എസ്.ആർ.ടി.സി ബസപകടത്തിൽ കൈ നഷ്ടപ്പെട്ട യുവാവിന് ഒന്നര കോടിയോളം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യവേ വൈദ്യുതക്കാലിൽ കൈയിടിച്ച് കൈയറ്റുപോയ യുവാവിന് ഒന്നരക്കോടി രൂപയോളം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. അമ്പലവയൽ മാളിക സ്വദേശി മുഹമ്മദ് അസ്ലമി നാണ് (19) 1,40,34,550 രൂപയും എട്ടു

മെഡിക്കൽ കോളേജിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

മാനന്തവാടി:വയനാട് ഗവ. മെഡിക്കൽ കോളേജിൽ ഉദ്ഘാടനം ചെയ്ത് ഒന്നര മാസം കഴിഞ്ഞിട്ടും സി ടി സ്കാൻ പ്രവർത്തനം ആരംഭിക്കാത്തതിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റീത്ത് വച്ച് പ്രതിഷേധിച്ചു.പ്രകടനവുമായി എത്തിയ

പശ്ചിമേഷ്യൻ സംഘർഷം 60-ാം ദിവസത്തിലേക്ക്, ഇറാൻ യുദ്ധത്തിനായി ചെലവാക്കിയത് 25 ബില്യൺ ഡോളർ, ആണവായുധ നിർമാണം തടയാൻ എന്ത് വിലയും നൽകുമെന്ന് യുഎസ്

പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നടപടികൾ അറുപതാം ദിവസത്തിലേക്ക്. ഫെബ്രുവരി 28ന് പുലർച്ചെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനികാക്രമണം

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.