തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളേജില്‍ ഒന്നാം വര്‍ഷ റെഗുലര്‍ എം.ടെക് ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണികേഷന്‍ എന്‍ജിനിയറിങ് (കമ്യൂണികേഷന്‍ ആന്റ് സിഗ്‌നല്‍ പ്രോസസ്സിങ്), കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ്‌റ് എന്‍ജിനിയറിങ് (നെറ്റ് വര്‍ക്ക് ആന്റ് സെക്യൂരിറ്റി) വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. അര്‍ഹരായ വിദ്യാര്‍ഥികള്‍ അസ്സല്‍ ടി സി, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് സഹിതം സെപ്തംബര്‍ 19 ന് 11 നകം കോളേജില്‍ എത്തണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്നുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ അഭാവത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ https://www.gecwyd.ac.in/ ലഭ്യമാണ്. ഫോണ്‍ -04935257320, 0495257321, 9447415506

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്