കണിയാമ്പറ്റ: ഗുഡ്സ് വാഹനത്തിൽ നിന്നും കമ്പി ഇറക്കുന്നതി
നിടെ വാഹനത്തിൽ നിന്ന് താഴെ വീണ് മധ്യവയസ്കൻ മരിച്ചു. കണിയാമ്പറ്റ ചീങ്ങാടി ചെനങ്ങാട്ടുപറമ്പിൽ വീട്ടിൽ സുബൈർ മൗലവി (51) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. നിർമ്മാണ പ്രവർത്തി നടക്കുന്ന സുബൈറിന്റെ വീട്ടിലേക്ക് അദ്ദേഹത്തിന്റെ ഗുഡ്‌സ് വാഹനത്തിൽ കൊണ്ടുവന്ന കമ്പി ഇറക്കുന്നതിനിടെയായിരുന്നു അപകടം. വാഹനത്തിന് മുകളിൽ നിന്നും താഴെ വീണ സുബൈറിനെ ഉടൻ തന്നെ കൽപ്പറ്റ ആശു പത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയിരുന്നു. പറളിക്കുന്ന് മദ്രസയിലെ അധ്യാപകനാണ് സുബൈർ.

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്