കണ്ണൂര്‍ സര്‍വകലാശാലയില്‍ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍/ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള തിയതി സെപ്തംബര്‍ 30 വരെ നീട്ടി. സര്‍ക്കാര്‍ സര്‍വ്വീസിലോ പൊതുമേഖലാ/ സ്വയംഭരണ സ്ഥാപനങ്ങളിലോ പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍/ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ജേര്‍ണലിസം, മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദാനന്തര ബിരുദം അഥവാ ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ജേര്‍ണലിസം,പബ്ലിക്ക് റിലേഷന്‍സില്‍ ഡിപ്ലോമ, മാധ്യമ രംഗത്തെ 3 വര്‍ഷത്തെ പ്രവര്‍ത്തി പ്രവര്‍ത്തി പരിചയമുണ്ടായിരിക്കണം. ഫോണ്‍ 04972715331

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്