കെ.എസ്.ഇ.ബി വൈദ്യുതിലൈനുകളിലും, ട്രാന്‍സ്‌ഫോര്‍മറിലും മറ്റും പൊതുജനങ്ങള്‍ അനധികൃതമായി പ്രവൃത്തിയില്‍ ഏര്‍പ്പെടരുതെന്ന് കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. കെ.എസ്.ഇബി ജീവനക്കാരല്ലാത്തവരുടെ മുന്‍കരുതലുകളില്ലാത്ത അനാവശ്യ ഇടപെടലുകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും. ജീവഹാനി വരെ സംഭവിച്ചേക്കം. വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ ബന്ധപ്പെട്ട കെ.എസ്.ഇ.ബി സെക്ഷന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണം. അനാസ്ഥകൊണ്ട് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് കെ.എസ്.ഇ.ബിയ്ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കില്ല. വൈദ്യുതി ലൈനുകളിലും മറ്റുമുള്ള അനധികൃത ഇടപെടലുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.

കെ.എസ്.ആർ.ടി.സിയുടെ രണ്ട് പുതിയ സർവീസുകൾക്ക് കൽപ്പറ്റയിൽ തുടക്കം
കൽപ്പറ്റ: കെ.എസ്.ആർ.ടി.സി കൽപ്പറ്റ ഡിപ്പോയിൽ ആരംഭിച്ച രണ്ട് പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ അഡ്വ. ടി. സിദ്ധീഖ് നിർവഹിച്ചു. കൽപ്പറ്റയിൽ നിന്ന് മേപ്പാടി വിംസ് ആശുപത്രിയിലേക്ക് ഉച്ചയ്ക്ക് 1.40ന്







