പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി ഉദ്ഘാടനം ചെയ്തു.പുൽപ്പള്ളി സബ് ഇൻസ്പെക്ടർ റോയിച്ചൻ മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ കെ.ആർ.ജയറാം, പ്രിൻസിപ്പൽ കെ ആർ ജയരാജ് ഹെഡ്മാസ്റ്റർ പി.ആർ. സുരേഷ്, അസീസ്,വൈശാഖ് പി.ബി., ശുഭ , എം.വി ബാബു, നയന തുടങ്ങിയവർ സംസാരിച്ചു.

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം
സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ







