പടിഞ്ഞാറത്തറ: നാഷണൽ ആയുഷ് മിഷൻ ,ഭാരതീയ ചികിത്സാ വകുപ്പ്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യത്തിൽ പടിഞ്ഞാറത്തറ പതിനാറാം മൈൽ പ്രസര ലൈബ്രറിയിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗിരിജാ കൃഷ്ണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ജോസ് പി.എ. സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല റംലത്ത് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ സരസ്വതി ദേവി പദ്ധതി വിശദീകരണം നടത്തി. പടിഞ്ഞാറത്തറ പഞ്ചായത്ത് മെമ്പർമാരായബഷീർ, ബുഷ്റ, പ്രസര പ്രസിഡന്റ് ചെറിയാൻ, സെക്രട്ടറി സനിൽ സംബന്ധിച്ചു. ഡോക്ടർ ആയിഷ ഫെബിന നന്ദി പ്രകാശിപ്പിച്ച യോഗത്തിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർമാരായ ,ദർശന മാത്യു, ജസ്ന, അറ്റൻഡർമാരായ വനജ വി, സജിത കെ.ജി, ആശാവർക്കർമാരായ ലിസിയാമ്മ,റംലത്ത്, അജിത, ശോഭ തുടങ്ങിയവർ പങ്കെടുത്തു.
പ്രമേഹ പരിശോധന, ബിഎംഐ , ബിപി പരിശോധന, വാർദ്ധക്യകാല രോഗ സ്ക്രീനിങ് തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി നടന്നു.

സ്‌പോട്ട് അഡ്മിഷന്‍
കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്