സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിനു ധനസഹായം അനുവദിക്കുന്ന സാമൂഹ്യനീതി വകുപ്പ് മന്ദഹാസം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാനദണ്ഡ പ്രകാരം അര്‍ഹതയുള്ളവര്‍ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖാന്തിരം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം.
അപേക്ഷയോടൊപ്പം യോഗ്യരായ ദന്തിസ്റ്റ് നല്‍കിയ നിശ്ചിത ഫോറത്തിലുള്ള അനുയോജ്യതാ സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ എന്നുതെളിയിക്കുന്ന റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന രേഖ എന്നിവ അടക്കം ചെയ്യണം. അപേക്ഷാ ഫോറം കൂടുതല്‍ വിവരങ്ങള്‍ എന്നിവ swd.kerala.gov.in എന്ന സാമൂഹ്യനീതി വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാകും. ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നിന്നും വിവരങ്ങള്‍ ലഭിക്കും. ഫോണ്‍:04936-205307

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്‍റീന ഫുട്ബോള്‍ ടീം നായകന്‍ ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്‍റീന ടീമിന്‍റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്