വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടും, കോട്ടത്തറ യു.ഡി.എഫ്. കൺവീനറുമായിരുന്ന കെ. പോളിന്റെ വിയോഗത്തിൽ വൈത്തിരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുസ്മരണ യോഗം ചേർന്നു. അഡ്വ. ടി. സിദ്ദിഖ് എം.എല്‍.എഉദ്ഘാടനം ചെയ്തു. കോൺഗസ് മുൻ മണ്ഡലം പ്രസിഡണ്ടും ത്രിതല പഞ്ചായത്ത് അംഗവുമായിരുന്ന കെ. പോളിന്‍റെ നിര്യാണം യു.ഡി.എഫ് പ്രവർത്തകർക്ക് തീരാ നഷ്ടമാണെന്നും നിലപാടുകൾക്ക് വേണ്ടി വിട്ടുവീഴ്ചയില്ലാതെ സത്യസന്ധമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് കെ. പോളെന്നും എം.എൽ.എ പറഞ്ഞു.
യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡണ്ട് ഒ.വി. അപ്പച്ചൻ, ഡി.സി.സി വൈസ് പ്രസിഡണ്ട് എം.എ ജോസഫ്, എം.വി. ജോൺ, ഇബ്രാഹിം .വി, ജോണി നന്നാട്ട്, സണ്ണി മുത്തങ്ങാപറമ്പിൽ, കെ.ടി. ശ്രീജിത്ത്, നാസർ .പി, മജീദ്, ടി.ടി. ദേവസ്സ്യ, മാത്യു വട്ടുകുളം, വി.ഡി. രാജു, ഒ.ജെ. മാത്യു, പി.എ. ജോസ്, അബ്രഹാം മാസ്റ്റർ എന്നിവർ സംസാരിച്ചു.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം
ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്






