50 വർഷത്തെ കാത്തിരിപ്പ്; പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം,​ പ്രത്യേകതകൾ

മനുഷ്യരിൽ തിരിച്ചറിഞ്ഞിട്ടുള്ള നാല് രക്തഗ്രൂപ്പുകളാണ് എ, ബി, ഒ, എബി എന്നിവ. ഇതെല്ലാതെ അടുത്തിടെ മറ്റ് ചില രക്തഗ്രൂപ്പുകളും കണ്ടെത്തിയിരുന്നു. അതിലേക്ക് ഒരു പുതിയ രക്തഗ്രൂപ്പ് കൂടി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ ശാസ്‌ത്രജ്ഞർ. എംഎഎൽ (MAL) എന്നാണ് ഈ രക്തഗ്രൂപ്പിന് പേര് നൽകിയിരിക്കുന്നത്. അമേരിക്കൻ സൊസെെറ്റി ഓഫ് ഹെമറ്റോളജി പ്രസിദ്ധീകരിച്ച പിയർ – റിവ്യൂഡ് മെഡിക്കൽ ജേണലായ ബ്ലഡിലാണ് ഇതിനെക്കുറിച്ചുള്ള ഗവേഷണ ലേഖനം പ്രസിദ്ധീകരിച്ചത്.പുതിയ രക്തഗ്രൂപ്പിലേക്ക്1927ൽ ഒരു ഗർഭിണിയുടെ രക്തസാമ്പിൾ പരിശോധിച്ചപ്പോൾ മറ്റെല്ലാ രക്താണുക്കളിലും കാണുന്ന ഉപരിതല തന്മാത്ര അല്ലെങ്കിൽ ആന്റിജൻ ഇതിൽ ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് ഇതിനെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ബ്രീസ്റ്റോൾ സർവകലാശാലയുമായി സഹകരിച്ച് യുകെയിലെ എൻഎച്ച്എസ് ബ്ലഡ് ആൻഡ് ട്രാൻസ്‌പലാന്റിൽ (എൻഎച്ച്എസ്ബിടി) നിന്ന് ഒരു സംഘം ഗവേഷകർ തയ്യാറായി.ഈ ഗവേഷകർ 50 വർഷത്തോളമായി ഇതിനെക്കുറിച്ച് പഠിക്കുകയായിരുന്നു. ഒടുവിലാണ് ഇത് ഒരു പുതിയ രക്തഗ്രൂപ്പാണെന്ന് കണ്ടെത്തിയത്. AnWj ആന്റിജൻ ഈ രക്തഗ്രൂപ്പിന്റെ ഭാഗമാണെന്നും ഗവേഷക‌‌ർ കണ്ടെത്തിയിട്ടുണ്ട്.

‘ഇത് ഒരു വലിയ നേട്ടത്തെ പ്രതിനിധീകരിക്കുന്നു. ഒടുവിൽ ഒരു പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി. രോഗികൾക്ക് മികച്ച പരിചരണം നൽകാൻ കഴിയുന്ന പ്രയത്നത്തിന്റെ പരിസമാപ്തിയാണ്’,- എൻഎച്ച്എസ്ബിടിയിലെ സീനിയർ റിസർച്ച് സയന്റിസ്റ്റ് ലൂയിസ് ടില്ലി പറഞ്ഞു. ഏകദേശം 20 വർഷമായി ഈ പ്രോജക്റ്റിൽ പ്രവർത്തിച്ചയാളാണ് ലൂയിസ് ടില്ലി. അപൂർവ രക്തഗ്രൂപ്പുകളുടെ കണ്ടെത്തൽ രോഗികളെ കൂടുതൽ കൃത്യമായി തിരിച്ചറിയുന്നതിനും ചികിത്സിക്കുന്നതിനും ഇത് സഹായിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.

AnWj ആന്റിജൻചുവന്ന രക്താണുക്കൾ കാണപ്പെടുന്ന ഒന്നാണ് AnWj ആന്റിജൻ. ഇത് 1972ലാണ് ആദ്യമായി കണ്ടെത്തിയത്. പക്ഷേ ഇതുവരെ ഇതിനെക്കുറിച്ച് പൂർണമായി മനസിലാക്കാൻ കഴിഞ്ഞിട്ടില്ല. ജനസംഖ്യയുടെ 99.9 ശതമാനത്തിലേറെയും AnWj പോസിറ്റീവ് ആണ്.

അതായത് അവരുടെ രക്തത്തിൽ ഈ ആന്റിജൻ അടങ്ങിയിട്ടുണ്ട്. എന്നാൽ AnWj നെഗറ്റീവ് ആയവർ രക്തം സ്വീകരിക്കുന്നതിനിടെ AnWj പോസിറ്റീവ് രക്തം സ്വീകരിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ചില ആളുകളിൽ ഈ ആന്റിജൻ അഭാവത്തിന് പ്രധാന കാരണം ക്യാൻസ‌ർ പോലുള്ള അസുഖങ്ങൾ അല്ലെങ്കിൽ ചില രക്ത വെെകല്യങ്ങൾ മൂലമാണ്. എന്നാൽ ചിലർക്ക് ജനിതകപരമായി ഇത് കുറവാണെന്ന് ഗവേഷണ സംഘം കണ്ടെത്തി.ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് എംഎൽഎ. ഇതിനെ എളുപ്പം തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് യൂണിവേഴ്സിറ്റ് ഓഫ് ഇംഗ്ലണ്ട് സെൽ ബയോളജിസ്റ്റ് പറയുന്നു. എംഎൽഎയിൽ AnWjയുണ്ട്. AnWj പോസ്റ്റിറ്റീവായവരിൽ എംഎൽഎ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

എംഎൽഎ രക്തഗ്രൂപ്പിന്റെ കണ്ടെത്തൽ AnWj നെഗറ്റീവ് വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുന്നു. എംഎൽഎ ഗ്രൂപ്പിന്റെ കണ്ടെത്തൽ മെഡിക്കൽ ഗവേഷണത്തിലെ ഒരു നാഴികകല്ലാണെന്നാണ് ഗവേഷകർ പറയുന്നത്. ആഗോളതലത്തിൽ ആയിരക്കണക്കിന് ജീവൻ രക്ഷിക്കാൻ ഇതിന് കഴിയും.

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.