ഇത് വിമാനകമ്പനികൾക്ക് പറ്റുന്ന ചെറിയ അബദ്ധം, കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ സ്വന്തമാക്കാം,വഴികൾ ഇതാണ്

യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ വിമാനക്കമ്പനികള്‍ക്ക് പിഴവ് സംഭവിക്കാറുണ്ടോ? യഥാര്‍ത്ഥത്തിലുള്ള നിരക്കിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകള്‍ വിമാനക്കമ്പനികള്‍ വില്‍പനയ്ക്ക് വച്ചാല്‍ അത് ലഭിക്കുന്നവര്‍ക്ക് കോളടിക്കുമെന്നതില്‍ സംശയമില്ല. ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ എയര്‍ലൈനുകള്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. മാനുഷികമായ പിഴവ്, കറന്‍സിയുടെ മൂല്യം നിശ്ചയിക്കുന്നതിലെ പിശകുകള്‍, തെറ്റായി കണക്കാക്കിയ വിമാനക്കൂലി, കമ്പ്യൂട്ടര്‍ സിസ്റ്റ്ത്തിലെ പാളിച്ചകള്‍ എന്നിവയാണ് ഇതില്‍ ചിലത്. ഇതിന് പുറമേ അന്താരാഷ്ട്ര റൂട്ടുകളില്‍, ചില എയര്‍ലൈനുകള്‍ അവരുടെ വിമാനക്കൂലിയുടെ ഒരു ഘടകമായി ഇന്ധന സര്‍ചാര്‍ജുകള്‍ ഉള്‍പ്പെടുത്തും. സങ്കീര്‍ണ്ണമായ യാത്രാമാര്‍ഗങ്ങളില്‍, നിരക്ക് കണക്കുകൂട്ടലില്‍ ചിലപ്പോഴൊക്കെ അബദ്ധവശാല്‍ സര്‍ചാര്‍ജുകള്‍ ഒഴിവാക്കപ്പെടും. ഒരു റൗണ്ട് ട്രിപ്പ് ടിക്കറ്റിന് ഇന്ധന സര്‍ചാര്‍ജുകള്‍ നൂറുകണക്കിന് ഡോളറുകള്‍ ആയിരിക്കുമെന്നതിനാല്‍, ഇന്ധന സര്‍ചാര്‍ജ് ഈടാക്കാത്ത ടിക്കറ്റ് ലഭിച്ചാല്‍ പോക്കറ്റിലാവുക ആയിരക്കണക്കിന് രൂപയായിരിക്കും.

ടിക്കറ്റ് വില നിശ്ചയിക്കുന്നതിലുള്ള എല്ലാ അബദ്ധങ്ങളും എയര്‍ലൈനുകള്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. ഇത് കണ്ടെത്തി പെട്ടെന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ധാരാളമാണ്. പൊതുവേ, ദീര്‍ഘദൂര വിമാനങ്ങളിലാണ് ഇത്തരം ടിക്കറ്റുകള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലായുള്ളത്

ആധാര്‍ കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം

ഗൂഗിള്‍ അക്കൗണ്ടുമായി ആധാര്‍ വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ കഴിയുന്ന പുതിയ സംവിധാനം ഇന്ത്യയില്‍ ആവതരിപ്പിച്ചു. ഗൂഗിളും UDAI യും സംയുക്തമായാണ് ഈ സേവനം അവതരിപ്പിക്കുന്നത്. അതുകൊണ്ട് ഇനി ആധാര്‍കാര്‍ഡ് ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ്

ട്രഷറി അക്കൗണ്ട് ഉടമകൾ ഫോം 121 നൽകണം

ട്രഷറികളിൽ സ്ഥിര നിക്ഷേപം, സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ഉള്ളവർ ആദായ നികുതി കുറവ് നേടുന്നതിന് ഫോം 121 പൂരിപ്പിച്ച് നൽകണമെന്ന് ജില്ലാ ട്രഷറി ഓഫിസർ അറിയിച്ചു. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ പുതിയ ചട്ടപ്രകാരം

ചൂട് കൂടുന്നു, ജാഗ്രത വേണം; പകൽ 11 മുതൽ 3 വരെ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് നിർദേശം

സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. സൂര്യാഘാതം, സൂര്യാ താപം, നിർജലീകരണം തുടങ്ങി ഗുരുതരമായ

പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2 തീയതികളിൽ

മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1,2 ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും.

മദ്‌റസാ ലീഡർ തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി

പറളിക്കുന്ന് : വിദ്യാർഥികളിൽ ജനാധി പത്യ ബോധം സൃഷ്‌ടിക്കലും മത പഠന മേഖലയിൽ ആവേശമുണ്ടാക്കലും ലക്ഷ്യം വെച്ച് പറളിക്കുന്ന് ഇസ്സത്തുൽ ഇസ് ലാം മദ്‌റസയിൽ നടന്ന ലീഡേഴ്സ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി. മദ്‌റസാ ലീഡർ

ശൈശവ വിവാഹ നിരോധന നിയമം;ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഹെൽപ്പ് ലൈനിന്റെയും, ട്രൈബൽ വകുപ്പിന്റെയും നേതൃത്തിൽ കല്പറ്റ ഓണിവയൽ ഉന്നതിയിൽ ചൈൽഡ് മാരേജ് നിയമത്തെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ചൈൽഡ് ഹെൽപ്പ് ലൈൻ ജില്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.