വൈത്തിരി: ഓണ പരീക്ഷയുടെ ഉത്തര കടലാസുകളോടൊപ്പം കുട്ടികൾക്ക് വൈവിധ്യമാർന്ന സമ്മാനവുമായി വൈത്തിരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. കുട്ടികളിലെ ജങ്ക് ഫുഡ് സംസ്കാരം കുറയ്ക്കുക എന്ന ആശയത്തെ മുൻനിർത്തിയാണ് ഉത്തരക്കടലാസുകളോടൊപ്പം സമ്മാനമായി ശരീരത്തിന് ദോഷം സൃഷ്ടിക്കാത്ത ഇൻസ്റ്റന്റ് പോപ്കോൺ പാക്കറ്റുകൾ വിതരണം ചെയ്തത്. സ്കൂൾ ഹെഡ്മിസ്ട്രസ് പ്രിയരഞ്ജിനി സി.കെ, അധ്യാപകരായ പ്രവീൺ ദാസ്, ജസീം,ടി,ശരത് റാം,ചിത്ര.എസ്,സുമയ്യ നർഗീസ്,കാവ്യ. എസ് എന്നിവർ നേതൃത്വം നൽകി.

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന