ചെതലയത്ത് വാഹനാപകടം യുവാവിന് പരിക്ക്. മുള്ളൻകൊല്ലി പള്ളത്ത് ജിഷ്ണു (20)നാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ ജിഷ്ണുവിനെ കോഴി ക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സ്വകാര്യ ബസ്സിനടിയിലേക്ക് ബൈക്ക് നിയന്ത്ര ണം വിട്ട്ഇടിച്ചുകയറുകയായിരുന്നു.
ഉച്ചയ്ക്ക് 2 മണിയോടെ ചെതലയം ടൗണിനടുത്താണ് അപകടം.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







