കെസിവൈഎം നടവയൽ മേഖലയുടെ നേതൃത്വത്തിൽ കാലങ്ങളായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന പനമരം നടവയൽ റോഡ് എത്രയും വേഗം ഗതാഗത യോഗ്യമാക്കുക,
ഇഴഞ്ഞു നീങ്ങുന്ന പുതിയ പാലം പണി യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തികരിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് പനമരം ടൗണിൽ പ്രകടനവും റോഡിൽ വാഴ നട്ട് പ്രതിഷേധിക്കുകയും ചെയ്തു.
കെസിവൈഎം നടവയൽ മേഖല പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ഇനിയും റോഡിന്റെ ശോചനീയാവസ്ഥ പെട്ടന്ന് പരിഹരിക്കപ്പെട്ടില്ലെങ്കിൽ കൂടുതൽ സമരമുറകൾക്ക് നേതൃത്വം നൽകുമെന്നും അറിയിച്ചു.
മേഖല വൈസ് പ്രസിഡന്റ് ഏയ്ഞ്ചൽ മരിയ, സെക്രട്ടറിമാരയ അഭിഷ വണ്ടാക്കുന്നേൽ, അബിൻ തരിമാക്കൽ, ട്രഷറർ വിപിൻ പെരുമ്പടത്തിൽ, രൂപത സിൻഡിക്കേറ്റ് ടിജിൻ വെള്ളപ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്