കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ 2024-25 അക്കാദമിക വര്‍ഷത്തില്‍ എം.എ ഇക്കണോമിക്സ്, എം.എ ഹിസ്റ്ററി, എം.കോം കോഴ്സുകള്‍ക്ക് എസ്.ടി വിഭാഗത്തിനും എം.എ ജേര്‍ണലിസം ആന്റ്റ് മാസ്സ് കമ്മ്യൂണിക്കേഷന്‍ എസ്.സി, ഒ.ബി.എച്ച് വിഭാഗങ്ങള്‍ക്കും എം.എ ഇക്കണോമിക്സ് ഒ.ബി.എച്ച് വിഭാഗത്തിനും സീറ്റുകള്‍ ഒഴിവുണ്ട്. കാലികറ്റ് യൂണിവേഴ്സിറ്റി പി.ജി പ്രോഗ്രാമുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (സെപ്തംബര്‍ 27) ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ ഹാജരാവണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്