അജയ്യരായി ആനപ്പാറ

കൽപ്പറ്റ : രണ്ടു ദിവസമായി നടന്നു വന്ന വയനാട് ജില്ലാ അത്ലറ്റിക്സിന് കൊടിയിറങ്ങുമ്പോൾ ജൂനിയർ & സീനിയർ ചാമ്പ്യൻഷിപ്പിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി 152 പോയന്റ് നേടി ജൂനിയർ ചാമ്പ്യൻഷിപ്പിൽ ആനപ്പാറ സ്പോർട്സ് അക്കാദമി ഒന്നാം സ്ഥാനവും 94 പോയിന്റ് നേടി സെൻട്ര ലൈ സ്ഡ് സ്പോർട്സ് ഹോസ്റ്റൽ വയനാട് രണ്ടാം സ്ഥാനവും 85 പോയിന്റ് നേടി അത്ലറ്റിക് അക്കാദമി കാട്ടിക്കുളം മൂന്നാം സ്ഥാനവും നേടി.

സീനിയർ ചാമ്പ്യൻഷിപ്പിൽ ആനപ്പാറ സ്പോർട്സ് അക്കാഡമി 75 (9 ഗോൾഡ്, 6 വെള്ളി , 7 വെങ്കലം ) പോയിന്റ് നേടി ഒന്നാം സ്ഥാനവും 46 (6സ്വർണ്ണം, 4 വെള്ളി, 4 വെങ്കലം ) പോയിന്റ് നേടി അതിലേറ്റിക് അക്കാഡമി കാട്ടിക്കുളം രണ്ടാം സ്ഥാനവും 46 (5സ്വർണ്ണം, 5 വെള്ളി, 6 വെങ്കലം ) പോയിന്റ് നേടി പബ്ലിക് ലൈബ്രറി കാട്ടിക്കുളം മൂന്നാം സ്ഥാനവും നേടി.

വിജയികൾക്കുള്ള സമ്മാനദാനം സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് സലിം നിർവഹിച്ചു. ഏഷ്യാഡ് മെഡലിസ്റ്റ് അബൂബക്കർ മുഖ്യാതിഥിയായിരുന്നു.
അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്കാ, ഫ്രാൻസിസ് പ്രസിഡണ്ട് സജി സിപിഐ ചങ്ങനാ മഠത്തിൽ ,എക്സിക്യൂട്ടീവ് സജീഷ് മാത്യു,ചന്ദ്രദാസ് തുടങ്ങിയവർ സംസാരിച്ചു

കിടിലന്‍ കംബാക്കുമായി ബാഴ്‌സലോണ; ലാ ലിഗയില്‍ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി

ലാ ലിഗയില്‍ വമ്പന്മാരുടെ പോരാട്ടത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ബാഴ്‌സലോണ. ഒരു ഗോളിന് മുന്നിട്ടുനിന്ന അത്‌ലറ്റികോയെ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് ബാഴ്‌സലോണ വിജയം സ്വന്തമാക്കിയത്. ബാഴ്‌സയ്ക്ക് വേണ്ടി റാഫിഞ്ഞയും ഡാനി ഒല്‍മോയും ഫെറാന്‍ ടോറസും

പരമ്പര പിടിക്കാന്‍ ഇന്ത്യ, ജീവൻ നിലനിര്‍ത്താന്‍ ദക്ഷിണാഫ്രിക്ക, രണ്ടാം ഏകദിനം ഇന്ന്, ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്. റായ്പൂരിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക. സ്റ്റാര്‍ സ്പോര്‍ട്സിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ഇന്ന് ജയിച്ചാൽ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കാം. ടെസ്റ്റ് പരമ്പരയിലേറ്റ വമ്പൻ

ഫോണുകളിലെ സഞ്ചാര്‍ സാഥി ആപ്പ് എന്തിന് ? കേന്ദ്ര സര്‍ക്കാരിന്‍റെ CCTV ആകുമോ?

തിരുവനന്തപുരം: ഇനി മുതല്‍ എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ടെലികോം വകുപ്പിന്റെ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കുന്നുവെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ ആശങ്കകളും ചര്‍ച്ചകളും ശക്തമായിരിക്കുകയാണ്. വാട്‌സ്ആപ്പ് പോലെയുള്ള ആപ്പുകള്‍ ഉപയോഗിക്കാന്‍ സിംകാര്‍ഡ് നിര്‍ബന്ധമാണെന്ന ഉത്തരവിന്

ശ്രേയസ് ലോക പുരുഷ ദിനാചരണം സംഘടിപ്പിച്ചു.

നമ്പ്യാർകുന്ന് യൂണിറ്റിൽ സംഘടിപ്പിച്ച ലോക പുരുഷ ദിനാചരണം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ മോളമ്മ ബാബു അധ്യക്ഷത വഹിച്ചു. പുരുഷന്മാരെ മെമെന്റോ നൽകി ആദരിച്ചു .സെക്രട്ടറി വത്സല,സി

ഒറ്റ ദിവസത്തിൽ 9 ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ വ്യതാസം, കേരളത്തിലെ അസ്വാഭാവിക തണുപ്പിന്‍റെ കാരണം ‘ഡിറ്റ് വാ’ പ്രഭാവം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ ( പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ) താപനിലയിൽ വലിയ വ്യത്യാസമാണ് അനുഭവപ്പെട്ടത്. തലസ്ഥാനത്തടക്കം അസ്വാഭാവിക തണുപ്പായിരുന്നു. സോഷ്യൽ മീഡിയയിലടക്കം പലരും കേരളത്തിലെ ഈ തണുത്ത കാലാവസ്ഥ വിവരിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു.

തൊണ്ടർനാട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തൊണ്ടർ നാട് പുത്തൻ വീട്ടിൽ ദേവകിയമ്മ (65) ആണ് മരിച്ചത്. ഇരുമനത്തൂർ മഠത്തിൽ തറവാട്ടംഗമാണ്. ഡിസംബർ 1 ന് തൊണ്ടർനാട്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.