ഇന്ത്യക്കാർക്ക് ഓസ്ട്രേലിയയിൽ എളുപ്പത്തിൽ ജോലി; എല്ലാവർഷവും ആയിരം വിസകൾ അനുവദിക്കും; പുതിയ മാറ്റങ്ങൾ ഒക്ടോബർ ഒന്നു മുതൽ

വിദേശത്ത് ഒരു ജോലിയെന്ന സ്വപ്നം കാണാത്ത ഇന്ത്യക്കാരുണ്ടാകില്ല. യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇതിനായി ചേക്കേറുന്ന ഇന്ത്യക്കാരുടെ എണ്ണം ചില്ലറയല്ല. ഈ രാജ്യങ്ങളെപ്പോലെ തന്നെ ഇന്ത്യക്കാർ എന്നും ഉറ്റുനോക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് കങ്കാരുവിന്റെ നാട് എന്നറിയപ്പെടുന്ന ഓസ്‌ട്രേലിയ. എന്നാല്‍ ഇന്ത്യക്കാർക്ക് ഓസ്‌ട്രേലിയയില്‍ ഒരു ജോലി ലഭിക്കാൻ ഒരുപാട് ബുദ്ധിമുട്ടാണ്. ഒരുപാട് കടമ്ബകള്‍ ഇതിനായി കടക്കേണ്ടി വരും.

എന്നാല്‍ ഓസ്‌ട്രേലിയൻ ജോലി സ്വപ്നം കാണുന്ന ഇന്ത്യക്കാർക്ക് സന്തോഷം നല്‍കുന്ന വാർത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യ-ഓസ്‌ട്രേലിയ ഇടക്കാല സ്വതന്ത്ര വ്യാപാര കരാറിന് കീഴിലുള്ള പ്രതിബദ്ധതയുടെ ഭാഗമായി ഓസ്‌ട്രേലിയ ഒക്‌ടോബർ 1 മുതല്‍ ഇന്ത്യൻ പൗരന്മാർക്ക് ഓരോ വർഷവും 1,000 വരെ തൊഴില്‍, അവധിക്കാല വിസകള്‍ വാഗ്ദാനം ചെയ്യും. ഓസ്‌ട്രേലിയയുടെ ഈ നീക്കത്തെ പ്രശംസിച്ച്‌ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ രംഗത്തെത്തി.

ഈ നീക്കം ചലനാത്മകത സുഗമമാക്കുകയും ജനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ദിവസത്തെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2022 ഡിസംബർ മുതല്‍ ഇന്ത്യ-ഓസ്‌ട്രേലിയ സാമ്ബത്തിക സഹകരണവും വ്യാപാര കരാറും നിലവില്‍ വന്നിരുന്നു. പുതിയ കരാറിലൂടെ ലഭിക്കുന്ന വിസ പദ്ധതിയില്‍ 18 മുതല്‍ 30 വയസുള്ള ഇന്ത്യൻ പൗരന്മാർക്ക് ഓസ്‌ട്രേലിയയിലുടനീളം ജോലി ചെയ്യാനും പഠിക്കാനും യാത്ര ചെയ്യാനും ഒരു വർഷത്തെ വിസയ്ക്ക് അപേക്ഷിക്കാം.

ഓരോ വർഷവും 1000 വിസകളാണ് ഓസ്ട്രേലിയ അനുവദിക്കുക. 12 മാസത്തെ കാലാവധിയുണ്ടാകും. എല്ലാ യോഗ്യതയുമുള്ള ഇന്ത്യക്കാർക്ക് മാത്രമാണ് ഈ വിസയ്ക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം, നിലവിലുള്ള വ്യാപാര കരാറിന്റെ വ്യാപ്തി ഒരു സമഗ്ര സാമ്ബത്തിക സഹകരണ ഉടമ്ബടിയിലേക്ക് വിപുലീകരിക്കാൻ ഇരു കക്ഷികളും ഇപ്പോള്‍ ചർച്ചകള്‍ നടത്തുന്നുണ്ട്. 2030ഓടെ 100 ബില്യണ്‍ ഓസ്‌ട്രേലിയൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം കൈവരിക്കുക, ബഹുമുഖ, മറ്റ് പ്രാദേശിക ഫോറങ്ങളില്‍ സഹകരണം വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും ഇരുപക്ഷവും ചർച്ച ചെയ്തിട്ടുണ്ട്.

പണിയനൃത്തത്തിൽ ഒന്നാമതെത്തി തരിയോട് ജി. എച്ച്. എസ്. എസ്

കൽപ്പറ്റ: തൃശൂരിൽ നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ ഹൈസ്‌കൂൾ വിഭാഗം പണിയനൃത്തത്തിൽ എ ഗ്രേഡോടെ ഒന്നാമതെത്തി തരിയോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വയനാടിൻ്റെ അഭിമാനമായി.ടീം അംഗങ്ങൾ എല്ലാവരും ഗോത്ര വിഭാഗത്തിൽപ്പെട്ടവരാണെന്നത് വിജയത്തിന്

രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ എൻഡോസ്കോപ്പിയിലൂടെ പുറത്തെടുത്തു

മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്‌ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ ജീവൻ രക്ഷിച്ചു. ബത്തേരി മൂലങ്കാവ് സ്വദേശികളായ മാതാപിതാക്കളുടെ

അസംപ്ഷൻ ഫെറോന ദേവാലയ തിരുനാൾ തുടങ്ങി.

ബത്തേരി: അസംപ്ഷൻ ഫൊറോന ദേവാലയത്തിൽ പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. വികാരി ഫാ. തോമസ് മണക്കുന്നേൽ കൊടിയേറ്റി. 24, 25 തീയതികളാണ് പ്രധാന തിരുനാൾദിവസങ്ങളെന്ന് ഇടവക സംഘാടകർ പത്രസമ്മേളത്തിൽ പറഞ്ഞു. പ്രധാന

നാടുണർത്തി പാലിയേറ്റീവ് ദിന സന്ദേശ റാലി

കാവുംമന്ദം: കിടപ്പ് രോഗികളെ സംരക്ഷിക്കേണ്ടത് കുടുംബത്തിൻറെ മാത്രം ഉത്തരവാദിത്വമല്ല മറിച്ച് സമൂഹത്തിന്റേത് കൂടിയാണ് എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കാവുംമന്ദത് പാലിയേറ്റീവ് ദിന സന്ദേശ റാലി സംഘടിപ്പിച്ചു. കൽപ്പറ്റ ബ്ലോക്ക്

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡ് ഭേദിക്കുമോ?

കൽപ്പറ്റ: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 280 രൂപയാണ് വര്‍ധിച്ചത്. 1,05,440 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് വര്‍ധിച്ചത്. 13,180 രൂപയായാണ് ഗ്രാമിന്റെ വില

മുഹമ്മദ്‌ അഫ്രീന് എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ്‌ അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.