പനമരം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന യു.ഡി.എഫ് സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം മുൻപ് 10-ാം വാർഡ് സ്ഥാനാർഥിയുടെ ഏതാനും ബോർഡുകളും ഇന്നലെ 9-ാം വാർഡ് സ്ഥാനാർഥിയുടെയും പ്രചാരണ ബോർഡുകൾ നശിപ്പിച്ചു. പ്രദേശത്തെ സൗഹാർദ്ദ അന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പനമരം പോലീസിൽ പരാതി നൽകി.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





