യുഡിഎഫ് കൽപ്പറ്റ മുൻസിപ്പൽ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജില്ലാ യു ഡി എഫ് കൺവീനർ എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ 28 സ്ഥാനാർത്ഥികളെയും വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. യുഡിഎഫ് മുൻസിപ്പൽ ചെയർമാൻ എ.പി ഹമീദ് അധ്യക്ഷനായിരുന്നു. പി.പി ആലി,പി.കെ കുഞ്ഞിമൊയ്തീൻ , റസാഖ് കൽപ്പറ്റ, ജി.വിജയമ്മ ടീച്ചർ , സാലി റാട്ടക്കൊല്ലി, പി.പി ഷൈജൽ എന്നിവരും മുഴുവൻ സ്ഥാനാർത്ഥികളും യോഗത്തിൽ പങ്കെടുത്തു.

ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു.
ജില്ലയിൽ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ ആരംഭിച്ച തുല്യതാ പരീക്ഷയുടെ ആദ്യ ദിനത്തിൽ 174 പഠിതാക്കൾ പരീക്ഷ എഴുതി. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരാണ് കൂടുതലും. നാളെ (നവംബർ 9)





