പൊതുജങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ നിയമത്തിനും ചട്ടത്തിനും വിധേയമായി പരമാവധി പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ- എക്സൈസ് – പാർലമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം. ബി.രാജേഷ്. സംസ്ഥാന സർക്കാരിൻ്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭാ ടൗൺ ഹാളിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 13 ജില്ലകളിലും തിരുവനന്തപുരം, കോഴിക്കോട്, ഏറണാകുളം കോർപറേഷൻ ഉൾപ്പെടെ നടത്തിയ 16 അദാലത്തുകളിലായി 18000 പരാതികൾക്ക് പരിഹാരം കണ്ടു. കാസർകോഡ് ജില്ലയിൽ 99 ശതമാനം പരാതികളും തീർപ്പാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലും ഏതെക്കുറെ എല്ലാ പരാതികളും പരിഹരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ 86 ശതമാനം പരാതികൾക്കും പരിഹാരമായിട്ടുണ്ട്. എല്ലാ നിയമ ലംഘനങ്ങളും സാധുകരിക്കുന്നതിന് വേണ്ടിയല്ല അദാലത്ത്. നിയമങ്ങൾ കഠിനമായി വ്യാഖ്യാനിച്ചോ ദുർവ്യാഖ്യാനം നടത്തിയോ അല്ലെങ്കിൽ നിയമങ്ങളിലെ അവ്യക്തത മൂലമോ ആർക്കെങ്കിലും ലഭിക്കണ്ട ആനുകൂല്യങ്ങളോ അവകാശങ്ങളോ നിഷേധിക്കുമ്പോൾ നിയമത്തിൻ്റെ ചട്ടക്കൂടിൽ ഒതുങ്ങിനിന്ന് അത് പരിഹരിക്കാനുള്ള ഇടപെടലുകളാണ് അദാലത്തിൽ നടക്കുന്നത്. അത് പൂർണ്ണവിജയമാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലേത് 17- ാമത് അദാലത്താണ്. അദാലത്തിലൂടെ ലഭിച്ച പരാതികളുടേയും മാർഗ്ഗ നിർദേശങ്ങളുടേയും അടിസ്ഥാനത്തിൽ സർക്കാർ 42 പൊതു തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 100 ഓളം ചട്ട ഭേദഗതിയിലൂടെ 351 മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇതിനായി ടൗൺ പ്ലാനിങ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിച്ച് ആവശ്യമായ നിർദ്ദേശം സർക്കാറിന് സമർപ്പിച്ചതായി മന്ത്രി പറഞ്ഞു. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പരാതികളാണ് അദാലത്തിൽ പരിഹരിച്ചത്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത പരാതിക്കാരെയും മന്ത്രി നേരിൽ കണ്ട് പരാതികൾ പരിശോധിച്ച് തീർപ്പാക്കി. അദാലത്ത് വേദിയിൽ പരാതി നൽകിയവരിൽ നിന്നും വിവിധ കൗണ്ടറുകൾ മുഖേന അപേക്ഷ സ്വീകരിച്ചു. ഈ പരാതികളിൽ രണ്ടാഴ്ചക്കകം തീർപ്പ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. സുൽത്താൻ ബത്തേരി സ്വദേശി കെ സുരേഷ് വീടിനോട് ചേർന്ന് 3.5 സെൻ്റ് സ്ഥലത്ത് ഉപജീവനത്തിനായി ആരംഭിച്ച ഹോട്ടലിന് ലൈൻസ് ലഭിച്ചില്ലെന്ന പരാതിയിൽ സുൽത്താൻ ബത്തേരി നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും അദാലത്ത് വേദിയിൽ അനുകൂല തീർപ്പാക്കുകയും ഉദ്ഘാടന പ്രസംഗത്തിന് ശേഷം വേദിയിൽ വെച്ച് തന്നെ മന്ത്രി അപേക്ഷന് ലൈസൻസ് കൈമാറി. ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിക്കാൻ ഒറ്റക്കെട്ടായി അണിനിരന്ന വകുപ്പ് ജീവനക്കാർക്കും ജന പ്രതിനിധികൾക്കും മന്ത്രി അഭിനന്ദനമറിയിച്ചു. ദുരന്ത പ്രദേശത്തെ അതിജീവന – പുനരധിവാസ പ്രവർത്തനങ്ങൾക്കായി സർക്കാർ പഴുതടച്ച നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി വ്യക്തമാക്കി. തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ജനങ്ങളുടെ പ്രശ്നങ്ങൾക്ക് അതിവേഗം പരിഹാരം കാണുന്നതിൽ ശ്രദ്ധ ചെലുത്തുകയും നിയമ സഭയിൽ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയും ചെയ്യുന്ന മന്ത്രിയാണെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. അദാലത്തിൽ
ഐ.സിബാലകൃഷ്ണ എം.എൽ.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ, സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.കെ രമേശ്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി അനുപമ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, എ.ഡി.എം. കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് ടൗൺ പ്ലാനർ ഷിജി ഇ ചന്ദ്രൻ, ചീഫ് എജിനീയർ കെ.ജി സന്ദീപ്, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻ്റ് എച്ച്. ബി പ്രദീപൻ മാസ്റ്റർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാർ, എൽ.എസ്. ജി.ഡി ജോയിൻ്റ് ഡയറക്ടർ ബെന്നി ജോസഫ്, തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർ,
ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

യുവാവിനെ കൊലപ്പെടുത്താന് ശ്രമം; നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ടയാൾ പിടിയില്
ബത്തേരി: യുവാവിനെ കത്തികൊണ്ട് വെട്ടിയും കമ്പിവടി കൊണ്ടടിച്ചും കൊലപ്പെടുത്താന് ശ്രമിച്ച കൊടുംകുറ്റവാളി പിടിയില്. ബത്തേരി, പുത്തന്കുന്ന്, പാലപ്പട്ടി വീട്ടില് പി.എന്. സംജാദ്(32)നെയാണ് ബത്തേരി പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. കാപ്പ കേസിലെ പ്രതിയായ ഇയാള്ക്കെതിരെ







