സാങ്കേതികത്വം പരിഹരിച്ചത് 10 മിനുട്ടിനകം: ഹാപ്പിയായി സുരേഷ്

അച്ഛനായി തുടങ്ങിവെച്ച സംരംഭം, അതായിരുന്നു വർഷങ്ങളായി ഞങ്ങളുടെ ഏക ജീവിത മാർഗ്ഗം. കുട്ടികളില്ലാത്തതിൻ്റെ വിഷമം ഞാനും സിനിയും മറന്നിരുന്നത് ജോലി തിരക്കുകൾക്കിടയിലാണ്. വീടിനോടു ചേർന്ന സംരംഭത്തിന് ലൈസൻസ് ലഭിക്കുന്നതിലെ സാങ്കേതിക തടസ്സം കാരണം പൂട്ടേണ്ടി വരുമോയെന്ന ആശങ്കയിലായിരുന്നു സുരേഷ്. ആറു മാസത്തോളമായി പരിഹരിക്കാത്ത ജീവിത പ്രശ്നം മന്ത്രി എം.ബി രാജേഷ് പരിഹരിച്ചത് 10 മിനുട്ടിനകം. സുൽത്താൻ ബത്തേരിയിലെ ജില്ലാതല തദ്ദേശ അദാലത്ത് വേദിയിൽ പൂമല കൃഷ്ണ പൊയിൽ വീട്ടിൽ സുരേഷിന് നഗരസഭാ അനുവദിച്ച ലൈസൻസ് മന്ത്രി എം. ബി രാജേഷ് അദാലത്തിൻ്റെ തുടക്കത്തിൽ തന്നെ നേരിട്ട് കൈമാറിയപ്പോൾ സുരേഷിൻ്റെ മുഖത്ത് നിറചിരി. ഏറെ ആശ്വാസവും സന്തോഷവുമുണ്ടായ നിമിഷം. മന്ത്രിയിൽ നിന്ന് ലൈസൻസ് ഏറ്റുവാങ്ങി സുരേഷ് പറഞ്ഞു.

പൂമലയിലെ മൂന്നര സെൻ്റിലെ വീടിനോട് ചേർന്ന് കഴിഞ്ഞ 16 വർഷമായി കെ. എസ് ടീ സ്റ്റാൾ നടത്തുകയാണ് സുരേഷും ഭാര്യ സിനിയും. ഇത്തവണ നഗരസഭാ ലൈസൻസ് പുതുക്കി നൽകാൻ അപേക്ഷിച്ചപ്പോൾ ഒക്യുപെൻസി മാറ്റണമെന്നത് സംബന്ധിച്ച സാങ്കേതികത്വം തടസമായി. ഇതോടെ ഇനിയെന്തന്നറിയാതെ വിഷമത്തിലായ സുരേഷ് ഡിവിഷൻ അംഗം സലീം മടത്തിലിനോട് കാര്യം പറഞ്ഞു. ഒടുവിൽ അദ്ദേഹത്തിൻ്റെ കൂടി സഹായത്തോടെയാണ് ജില്ലാതല തദ്ദേശ അദാലത്തിൽ അപേക്ഷ നൽകിയത്. സംരംഭം നിലനിർത്താനുള്ള ജീവിത മാർഗ്ഗം മുടങ്ങാതിരിക്കാൻ മന്ത്രി കൈക്കൊണ്ട അനുഭാവ പൂർവ്വമായ തീരുമാനത്തിൽ നന്ദിയും സന്തോഷവുമുണ്ടെന്ന് സുരേഷ് പറഞ്ഞു. തന്നെ പോലെ സംരംഭം നടത്തുന്നവർക്ക് ഇത്തരം നടപടികൾ ഏറെ ആശ്വാസകരമാണെന്നും ഇതിന് മുൻ കൈയ്യെടുക്കുന്ന മന്ത്രിയെയും സർക്കാറിനെയും അഭിനന്ദിക്കുന്നതായും സുരേഷ് കൂട്ടിച്ചേർത്തു. പൂമലയിലെ കുമാരൻ്റെയും പരേതയായ ജാനകിയുടെയും മകനായ സുരേഷ് ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ ലൈസൻസ്, ഹെൽത്ത് കാർഡ് തുടങ്ങി എല്ലാ രേഖകളുമായാണ് ടീ സ്റ്റാൾ നടത്തുന്നത്.

മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ

കണ്ണൂർ പാപ്പിനിശേരിയിൽ മാരക സിന്തറ്റിക്ക് മയക്കുമരുന്നായ മെത്താംഫിറ്റമിനുമായി യുവതി അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ഇവൈ ജസീറലിയും സംഘവും പാപ്പിനിശ്ശേരി ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിനിടെയാണ് അഞ്ചാംപീടിക ഷിൽന നിവാസിൽ ഷിൽനയുടെ കൈയിൽ നിന്ന് 0.459

ഓണ്‍ലൈനില്‍ പടക്കം ഓര്‍ഡര്‍ ചെയ്തു; പാഴ്സലുമായി സഞ്ചരിച്ച ലോറി തൃശൂരില്‍ കത്തിയമര്‍ന്നു

തൃശൂര്‍: പാഴ്‌സലിലുണ്ടായിരുന്ന പടക്കം പൊട്ടിത്തെറിച്ച് തൃശൂരില്‍ ലോറിക്ക് തീപിടിച്ചു. ലോറി ജീവനക്കാര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. തൃശൂര്‍ നടത്തറ ദേശീയപാതയിലാണ് സംഭവം. ലോറിയിലുണ്ടായിരുന്ന പാഴ്‌സല്‍ പായ്ക്കറ്റുകള്‍ മറ്റൊരു വാഹനത്തിലേക്ക് മാറ്റി കയറ്റുമ്പോഴായിരുന്നു തീപിടിച്ചത്. ലോറിയിലെ ഒരു

ജനപ്രതിനിധികളെ ആദരിച്ചു.

മീനങ്ങാടി: യാക്കോബായ സഭ മലബാര്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ആദരിച്ചു. സഭാംഗങ്ങളായ ജനപ്രതിനിധികളെക്കൂടാതെ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്‍, ബിഷപ്പ് ഹൗസ് വാര്‍ഡംഗം തുടങ്ങിയവരെയുമാണ് ആദരിച്ചത്. മലബാര്‍ ഭദ്രാസന

ജീവനക്കാരുടെ കവര്‍ന്നെടുത്ത ആനുകൂല്യം പുനസ്ഥാപിക്കണം. അഡ്വ. ടി സിദ്ദിഖ്.

കല്‍പ്പറ്റ:- തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞു നീട്ടുകയും തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അവയെല്ലാം തിരികെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാര്‍ അവലംബിക്കുന്നതെന്ന് അഡ്വ ടി സിദ്ദിഖ് എം എല്‍ എ.

പൂപ്പൊലി – അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു.

കേരള കാർഷിക സർവകലാശാലയും, കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്പമേള – പൂപ്പൊലി സമാപിച്ചു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജനുവരി ഒന്നിന് ആരംഭിച്ച പുഷ്പമേളയാണ് 15ന്

റീ ടെന്‍ഡര്‍

വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ കണിയാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ഹോമിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിനകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.