കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്ത് ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീരസംഘം പ്രൊക്യൂര്‍മെന്റ് – ലാബ് അസിസ്റ്റന്റുമാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 8,9,10 തിയതികളില്‍ നടക്കുന്ന പരിശീലനത്തില്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കെടുക്കാം. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 7 ന് വൈകിട്ട് 5 നകം 0495 2414579 നമ്പറിലോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ നിയമനം
പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന അമൃദില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ജില്ലയില്‍ സ്ഥിരതാമസക്കാരായ സര്‍ക്കാര്‍ സര്‍വീസിലെ വികസന വകുപ്പിലോ, പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നോ ഗസറ്റഡ് റാങ്കില്‍ കുറയാത്ത







