തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥ അറിയിപ്പ്. ലക്ഷദ്വീപിന് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ/ഇടത്തരം മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇത് പ്രകാരം വിവിധ ജില്ലകളിൽ ഈ മാസം ഏഴാം തിയതി വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ക്ഷേമനിധി കുടിശ്ശിക അടയ്ക്കാന്‍ അവസരം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് 2018 ജനുവരി മുതലുള്ള കുടിശ്ശിക തുക അടയ്ക്കാന്‍ അവസരം. ഒന്‍പത് ശതമാനം പലിശയോടെ ഒക്ടോബര്‍ 31 വരെ തുക അടയ്ക്കാം. കുടിശ്ശികയുള്ള എല്ലാ തൊഴിലാളികളും