തൊണ്ടര്നാട് ഗ്രാമപഞ്ചായത്തില് തൊഴിലുറപ്പ് വിഭാഗത്തിലേക്ക് ഓവര്സിയര്, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് നിയമനത്തിന് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യരായവര് ഒക്ടോബര് 19 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില് നടക്കുന്ന കൂടിക്കാഴ്ചയില് പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല് വിവരങ്ങള് https://tender.lsgkerala.gov.in ലും 04935 235235, 9496048309 നമ്പറുകളിലും ലഭിക്കും.

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം
തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്