കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 38,772 പുതിയ കേസുകൾ.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി.

ദിവസങ്ങൾക്ക് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് നാൽപതിനായിരത്തിൽ താഴെ എത്തുന്നത്. 443 പേർ കൂടി ഇന്നലെ മരിച്ചു. രാജ്യത്തെ കൊവിഡ് മരണനിരക്ക് 1,37,139 ആയി ഉയർന്നു.

24 മണിക്കൂറിനിടെ 45,333 പേർ കൂടി രോഗമുക്തി നേടി. 88,47,600 പേരാണ് ഇതിനോടകം കൊവിഡ് മുക്തരായത്. 4,46,952 പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.

ഇന്നലെ മാത്രം 8.76 ലക്ഷം സാമ്പിളുകൾ പരിശോധിച്ചു. ഇതിനോടകം 14.03 കോടി സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ അറിയിച്ചു.

അടിസ്ഥാന-പശ്ചാത്തല മേഖലയിലെ  വികസനം സർക്കാർ ലക്ഷ്യം : മന്ത്രി പി.എ മുഹമ്മദ് റിയാസ്

അടിസ്ഥാന പശ്ചാത്തല മേഖലയിൽ  സാധ്യമാവുന്ന വികസനം നടപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ  കാളിന്ദി പുഴക്ക് കുറുകെ  12.74 കോടി ചെലവിൽ നിർമ്മിച്ച നെട്ടറ പാലം  ഉദ്ഘാടനം

പേപ്പർ ബാഗ് ദിനം ആചരിച്ചു.

കമ്പളക്കാട് സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പേപ്പർ ബാഗ് ദിനം ആചരിച്ചു. പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം പേപ്പർ ബാഗുകൾ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ മനസ്സിലാക്കുന്നതിനും പ്ലാസ്റ്റിക്കിന്റെ പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുകയും ചെയ്യുക

ഉരുൾ ബാധിതരുടെ ഡാറ്റ എൻറോൾമെൻ്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി

മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായുള്ള തിരിച്ചറിയൽ കാർഡിന് ഡാറ്റ എൻറോൾമെൻ്റ് ക്യാംപ് വിജയകരമായി പുരോഗമിക്കുന്നു. പുനരധിവാസ ഗുണഭോക്ത്യ പട്ടികകളിലെ 123 ഗുണഭോക്താക്കളാണ് ഇന്ന് (ജൂലൈ 12) വിവരങ്ങൾ കൈമാറിയത്. ഇതോടെ 212 പേർ തിരിച്ചറിയൽ കാർഡിന് ആവശ്യമായ

മഡ് ഫെസ്റ്റ് സീസണ്‍-3 യ്ക്ക് തുടക്കമായി

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിൽ മഡ് ഫെസ്റ്റിന് തുടക്കമായി. മണ്‍സൂണ്‍കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘വയനാട് മഡ് ഫെസ്റ്റ്-സീസണ്‍ 3’ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ്

സുഗമമായ ഗതാഗതം സർക്കാർ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ജില്ലയിലെ ഗതാഗത മേഖല സുഗമമാക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കല്ലട്ടി പാലം പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വെണ്ണിയോട് വലിയ

പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടാറുണ്ടോ? കാരണങ്ങൾ ഇതാണ്

ദീര്‍ഘനേരം ഇരിക്കുകയോ, കിടക്കുകയോ ചെയ്ത ശേഷം എഴുന്നേല്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തലകറക്കം അനുഭവപ്പെടാറുണ്ട്. ഈ തലകറക്കം അല്ലെങ്കില്‍ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെയുള്ള തോന്നല്‍ ഉണ്ടാകാറുണ്ടോ? ഇത് രക്തസമ്മര്‍ദ്ദം കുറയുന്നത് മൂലമാകാമെന്ന് പഠനങ്ങള്‍ പറയുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *