ആരോഗ്യ വകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്റര്‍ കേരളയില്‍ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് നഴ്‌സിനെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. സെക്കന്റ് ക്ലാസ്സും മൂന്നു വര്‍ഷത്തെ ജി.എന്‍.എം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിങ്/പബ്ലിക്ക് റിസര്‍ച്ചില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 15 രാവിലെ 10 ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.shsrc.kerala.gov.in ല്‍ ലഭിക്കും.

ഫാർമസിസ്റ്റ് നിയമനം
കാപ്പുകുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് നിയമനം നടത്തുന്നു. ബി.ഫാം/ഡി.ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 22 ന്