31 ദിവസം, പമ്പുകടിയേറ്റ് മരിച്ചത് 8 പേര്‍; ഇത് പാമ്പുകളുടെ ഇണചേരല്‍ക്കാലം, സൂക്ഷിക്കേണ്ട കാലം

ചേര്‍പ്പ്: സംസ്ഥാനത്ത് ഇക്കൊല്ലം സെപ്റ്റംബര്‍ ഒന്നുമുതല്‍ ഒക്ടോബര്‍ ഒന്നുവരെ പാമ്പുകടിയേറ്റ് മരിച്ചത് എട്ടുപേര്‍. ഒട്ടേറെപ്പേര്‍ക്ക് പാമ്പുകടിയേറ്റു. ഒക്ടോബര്‍ മുതല്‍ വിഷപ്പാമ്പുകളുടെ ഇണചേരല്‍ കാലമായതിനാല്‍ പാമ്പുകളുടെ കടിയേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ജനങ്ങളുടെ കണ്ണില്‍പ്പെടാതെ ആളുകള്‍ക്കിടയില്‍ കഴിയുന്ന വെള്ളിക്കെട്ടന്‍പാമ്പ് പ്രജനനകാലത്ത് മാത്രമാണ് കൂടുതലും പുറത്തിറങ്ങുക.

പെണ്‍പാമ്പുകളുടെ ഫിറോമോണുകള്‍ തിരിച്ചറിഞ്ഞ് അവയുടെ അടുത്തേക്ക് പലയിടങ്ങളില്‍നിന്നും ആണ്‍പാമ്പുകള്‍ ഇഴഞ്ഞെത്തുന്നു. അതിനാലാണ് അവ ഒളിയിടങ്ങളില്‍നിന്നു പുറത്തേക്കുവരുന്നത്. ആണ്‍പോരുകള്‍ നടക്കുമ്പോഴും ഇണചേരല്‍ക്കാലത്തും ഇവ മനുഷ്യരെ കണ്ടാലും ഇഴഞ്ഞുമാറാതെ തിരിഞ്ഞുകടിക്കാനുള്ള സാധ്യതയുണ്ട്. പകല്‍സമയത്തും ഇവയെ ഒറ്റയ്ക്കും ജോഡികളായും കാണാം.

ആണ്‍പാമ്പുകള്‍ തമ്മില്‍ പോരാടിക്കുന്നതു കൂടുതല്‍ കാണുന്നത് ഈ സമയത്താണ്. ഒന്നിനെ കണ്ട പരിസരത്ത് ഒന്നിലധികം പാമ്പുകളുണ്ടാകാനും സാധ്യതയുണ്ട്. പാമ്പുകളെ രക്ഷിക്കുന്നവര്‍ക്കും ഏറ്റവും തിരക്കുള്ള സമയംകൂടിയാണിത്. പകലും രാത്രിയും ഒട്ടേറെ ഇടങ്ങളില്‍ പോകേണ്ടിവരും. സ്വതവേ ശാന്തരായ ഇനം പാമ്പുകള്‍പോലും ഇണചേരല്‍ക്കാലത്ത് വളരെ അപകടകാരികളായി പെരുമാറും.

അതിനാല്‍ രക്ഷാപ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പുനല്‍കുന്നു. ചികിത്സ വൈകുന്നതും അശാസ്ത്രീയ ചികിത്സയ്ക്കായി വിലപ്പെട്ട സമയം പാഴാക്കുന്നതുമാണ് പാമ്പുകടിയേല്‍ക്കുന്നവര്‍ മരിക്കാന്‍ കാരണമെന്ന് ‘സര്‍പ്പ’ പദ്ധതി നോഡല്‍ ഓഫീസറും വനംവകുപ്പ് അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുമായ വൈ. മുഹമ്മദ് അന്‍വര്‍ പറഞ്ഞു. ആശുപത്രികളിലും ഇക്കാലത്ത് പ്രത്യേക കരുതലുണ്ടാകണമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.