നിങ്ങള്‍ക്ക് കിട്ടിയ ലിങ്കും മെസേജും സത്യമോ എന്ന് പരിശോധിക്കാം; പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്

തിരുവനന്തപുരം: തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനുള്ള സംവിധാനവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് കമ്പനി. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന ലിങ്കുകളും ആ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളും ശരിയാണോ എന്ന് തിരിച്ചറിയാൻ സഹായിക്കുന്നതാണ് പുതിയ ഫീച്ചർ. വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന സന്ദേശങ്ങളാണ് ഈ രീതിയിൽ പരിശോധിക്കുക. ആൻഡ്രോയിഡ് ബീറ്റ 2.24.20.28 വേർഷനിലാണ് ഈ ഫീച്ചർ പരീക്ഷിക്കുന്നതെന്ന് വാബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു.

വാട്‌സ്ആപ്പ് വഴി വ്യാജവാർത്തകളും സംശയാസ്പദമായ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു സുരക്ഷാ സംവിധാനം ഒരുക്കാനുള്ള കമ്പനിയുടെ ശ്രമം. ലിങ്കിലെ വിവരം എന്താണെന്ന് മാത്രമല്ല. ആ ലിങ്കിനൊപ്പമുള്ള സന്ദേശത്തിലെ ഉള്ളടക്കവും ലിങ്ക് എത്തിക്കുന്ന വെബ്‌സൈറ്റിലെ ഉള്ളടക്കവും സാമ്യതയുണ്ടോ എന്നും പരിശോധിക്കും. ഗൂഗിളിന്‍റെ സഹായത്തോടെയാണ് ഈ പരിശോധന നടത്തുന്നത്.

യുആർഎൽ അടങ്ങുന്ന എന്തെങ്കിലും സന്ദേശം ലഭിച്ചെന്നിരിക്കട്ടെ ആ ലിങ്ക് ഉപഭോക്താവിന് ഇഷ്ടപ്രകാരം പരിശോധിച്ച് ഉറപ്പിക്കാനുള്ള അവസരവുമുണ്ട്. ഉപഭോക്താവ് ആവശ്യപ്പെടുന്ന ലിങ്കും ആ സന്ദേശവും മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ പരിശോധിക്കുക. ഈ സന്ദേശങ്ങൾ സ്വകാര്യമായിരിക്കുമെന്ന പ്രത്യേകതയുമുണ്ട്. എവിടെയും സൂക്ഷിക്കുകയുമില്ല. അപകടരമായ വെബ്‌സൈറ്റുകളിലേക്ക് എത്തിപ്പെടുന്നത് തടയാൻ ഇതുവഴി സാധിക്കും.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾ നൽകിയതെങ്കിൽ പണി കിട്ടും; മോട്ടോർവാഹന വകുപ്പിനെ പറ്റിക്കാൻ ശ്രമിച്ചാൽ വണ്ടി പിന്നെ നിരത്തിലിറക്കാൻ കഴിയില്ല

തിരുവനന്തപുരം: വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾക്കെതിരെ കർശന നടപടിയുമായി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. പുകപരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായി നേടിയതായി സ്ഥിരീകരിച്ച 50 വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചു. ഈ വാ​ഹനങ്ങളുടെ ഉടമകൾക്ക്

യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വീട്ടിൽ നിന്ന് ഭക്ഷ്യ കിറ്റുകൾ പിടികൂടി; വോട്ടർമാരെ സ്വാധീനിക്കാനെന്ന് എൽ.ഡി.എഫ്

കൽപ്പറ്റ: കൽപ്പറ്റ നഗരസഭ അഞ്ചാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ചിത്രയുടെ വീട്ടിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷനും പൊലീസും ചേർന്ന് ഭക്ഷ്യ കിറ്റുകൾ പിടിച്ചെടുത്തു. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ സൂക്ഷിച്ച പതിനഞ്ചോളം കിറ്റുകളാണ് കണ്ടെടുത്തത്.

മോഷ്ടാക്കളെ വലയിലാക്കാൻ പ്രത്യേക പോലീസ് സംഘം; ശബരിമലയിൽ റിപ്പോർട്ട്‌ ചെയ്തത് 40 കേസുകൾ

ദിനേന ഒരു ലക്ഷത്തിനടുത്ത് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മോഷ്ടാക്കളെ പൊക്കാൻ പോലീസ്. സീസൺ ആരംഭിച്ചത് മുതൽ ഇതുവരെ 40 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മോഷണം, അടിപിടി, ടാക്സി ഡ്രൈവർമാർ തമ്മിലുള്ള പ്രശ്നങ്ങൾ എന്നിങ്ങനെയാണ് കേസുകൾ.

ഐഎംഡിബി പട്ടികയിൽ തിളങ്ങി മലയാളികൾ; ജനപ്രിയ സംവിധായകരിൽ അഞ്ചാം സ്ഥാനത്ത്‌ പൃഥ്വിരാജ്, ജനപ്രിയ താരങ്ങളുടെ ലിസ്റ്റിൽ തിളങ്ങി കല്യാണി

തിരുവനന്തപുരം: മലയാള സിനിമാ ചരിത്രത്തിലെ മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു 2025, ഇപ്പോഴിതാ 2025 അവസാനിക്കാൻ കേവലം ദിവസങ്ങൾ മാത്രം അവശേഷിക്കെ നേട്ടങ്ങളുടെ പട്ടികയിൽ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ് മലയാള സിനിമ. ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസ്

പോലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചു

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ്

പോലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചു

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഡിസംബര്‍ ഏട്ടിന് നടത്താനിരുന്ന പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചതായി ജില്ലാ പൊലീസ് കംപ്ലയിന്‍സ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. 2026 ജനുവരി ഏഴിന് രാവിലെ 11 ന് സിറ്റിങ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.