CPCRIൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പിന്നിൽ കർണാടക സംഘമെന്ന് സൂചന, സചിത റൈയെ സിപിഎം പുറത്താക്കി

കുമ്പള(കാസർകോട്): കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം, കേന്ദ്രീയ വിദ്യാലയം എന്നിവിടങ്ങളിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽ നിന്നായി പണം കൈപ്പറ്റിയ അധ്യാപികയ്ക്ക് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമെന്ന് സൂചന.

അധ്യാപക സംഘടനാനേതാവായ യുവതി ഇടനിലക്കാരിയാണെന്നാണ് പോലീസിന് വ്യക്തമായി. ജോലി വാഗ്ദാനംചെയ്ത് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്ന കിദൂരിലെ യുവതിയുടെ പരാതിയിൽ പുത്തിഗെ ബാഡൂർ എ.എൽ.പി. സ്കൂൾ അധ്യാപിക സചിതാ റൈയുടെ (27) പേരിൽ കുമ്പള പോലീസ് കേസെടുത്തിരുന്നു.

പുത്തിഗെ, കിദുർ, ബാഡൂർ എന്നിവിടങ്ങളിൽനിന്നായി 16 പേരിൽനിന്ന് സജിതാ റൈ ലക്ഷങ്ങൾ വാങ്ങിയിട്ടുണ്ടെന്നാണ്‌ സൂചന. അധ്യാപികയായതിനാലും സംഘടനാ, രാഷ്ട്രീയാ രംഗത്തെ നേതാവെന്ന വിശ്വാസവും കൊണ്ടാണ് പലരും പണം കൈമാറിയത്. പലരിൽനിന്നായി വാങ്ങിയ തുക അധ്യാപിക കർണാടകയിലെ സംഘത്തിന് കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മിക്ക ഇടപാടുകളും നടത്തിയിട്ടുള്ളത് അധ്യാപികയുടെ ബാങ്ക് അക്കൗണ്ട് മുഖേനയാണ്. സംഭവം വിവാദമായതോടെ സംഘം 72 ലക്ഷത്തിന്റെ ചെക്ക് അധ്യാപികയ്ക്ക് നൽകിയിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. പുത്തിഗെയിലെ ചില രാഷ്ട്രീയനേതാക്കൾ കർണാടകസംഘവുമായി സംസാരിക്കുന്നതിന് തിങ്കളാഴ്ച മംഗളൂരുവിലെത്തിയിരുന്നു. കൂടുതൽ പേർ പരാതിയുമായി രംഗത്തുവരുന്നത് തടയാനും ശ്രമമുണ്ട്.

സചിത റൈയെ സിപിഎം പുറത്താക്കി

ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്ത കേസിൽ പ്രതിചേർക്കപ്പെട്ട സചിത റൈയെ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിൽ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി.പി.എം. കുമ്പള ഏരിയാ കമ്മിറ്റി അറിയിച്ചു.

വിഷയത്തിൽ സി.പി.എമ്മുമായി ബന്ധപ്പെടുത്തി മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. കേസിൽ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടികൾ സ്വീകരിക്കണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

ചരക്ക് വാഹനം വാടകയ്ക്ക്: ദര്‍ഘാസ് ക്ഷണിച്ചു

വൈത്തിരി താലൂക്കില്‍ ആനപ്പാറ, വട്ടക്കുണ്ട് ഉന്നതികളിലെ സഞ്ചരിക്കുന്ന പൊതുവിതരണ കേന്ദ്രത്തിലേക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കാന്‍ 1.5 ടണ്‍ കപ്പാസിറ്റിയുള്ള ചരക്ക് വാഹനം (ഫോര്‍ഃഫോര്‍) വാടകക്ക് നല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. പരസ്യം പ്രസിദ്ധീകരിച്ച

വാഹന ലേലം

പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള കെഎൽ-01-ബിഎ-5537 നമ്പർ മാരുതി സ്വിഫ്റ്റ് ഡിസയർ എസി കാർ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്വട്ടേഷനുകൾ ജനുവരി 22 വൈകിട്ട് നാലിനകം കൽപ്പറ്റ

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സിമ്പോസിയം സംഘടിപ്പിച്ചു.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള കേരള ആന്റി സോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷന്‍ ആക്ട് (കാപ്പ) സംബന്ധിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്കായി സിമ്പോസിയം സംഘടിപ്പിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ നടന്ന  സിമ്പോസിയം കാപ്പ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍

ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്കായി ജില്ലാതല ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. മുട്ടിൽ കോപ്പർ കിച്ചനിൽ നടന്ന പരിപാടി കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ ഹനീഫ ഉദ്ഘാടനം

ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു.

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതി മുഖേന പെൺകുട്ടികൾക്ക് ഫുട്ബോൾ കിറ്റ് വിതരണം ചെയ്തു. കൽപറ്റ എം.കെ ജിനചന്ദ്രൻ

“നാടിൻ്റെ വികസനം- മുഖാമുഖം” പരിപാടി സംഘടിപ്പിച്ചു.

പുൽപ്പള്ളി,മുള്ളൻകൊല്ലി, പൂതാടി പ്രദേശങ്ങളിൽ നിന്ന് ജില്ലാ -ബ്ലോക്ക്- ഗ്രാമ പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ “നാടിൻ്റെ വികസനം- മുഖാമുഖം” സംവാദ പരിപാടി സംഘടിപ്പിച്ചു. ജനപ്രതിനിധികളായി വിജയിച്ച് വന്നവർ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.