സ്ത്രീകൾ ലൈംഗിക ബന്ധത്തിനായി റോബോട്ടുകളെ തിരഞ്ഞെടുക്കും; പുരുഷന്മാരെ ഒഴിവാക്കും: പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഇങ്ങനെ…

10 വർഷത്തിനുള്ളില്‍ സ്ത്രീകള്‍ പുരുഷൻമാരെ ഒഴിവാക്കി തങ്ങളുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി റോബോട്ടുകളെ ഉപയോഗിക്കുമെന്ന് റിപ്പോർട്ട്‌. ഇയാന്‍ പിയേഴ്‌സന്‍ എന്ന ഗവേഷകനാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കൂടാതെ 2025 ഓടെ സമ്ബന്ന കുടുംബങ്ങളില്‍ റോബോട്ട് സെക്‌സ് രൂപപ്പെടുമെന്ന് ഇദ്ദേഹം പ്രവചിച്ചതായും ബ്രിട്ടീഷ് ദിനപത്രമായ ദി സണ്‍ റിപ്പോർട്ട് ചെയ്തു.സ്ത്രീകള്‍ക്ക് റോബോട്ടുകളെ പ്രണയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പലരും ഇദ്ദേഹത്തിന്റെ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ഇന്ന് സെക്‌സ് ടോയ്‌സ്, സെക്‌സ് ഡോള്‍സ്, ആർട്ടിഫിഷ്യല്‍ ഇൻ്റലിജൻസ് (എഐ), റോബോട്ടുകള്‍ എന്നിവയെ ലൈംഗിക ആവശ്യങ്ങള്‍ക്കായി വലിയ തോതില്‍ ഉപയോഗപ്പെടുത്തുന്നതിനാല്‍ അദ്ദേഹത്തിന്റെ പ്രവചനം ശരിയാകുമെന്നും ചിലർ വിലയിരുത്തുന്നു. സ്ത്രീകള്‍ റോബോട്ടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പോകുന്ന കാലം തൊട്ടടുത്തെത്തിയെന്നും പിയേഴ്‌സണ്‍ സൂചിപ്പിച്ചു. ലൈംഗിക ഉപകരണങ്ങളും വൈബ്രേറ്ററുകളും ഉള്‍പ്പെടെയുള്ളവയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കിടയില്‍ റോബോട്ട് സെക്‌സ് കൂടുതല്‍ പ്രചാരത്തിലാകാൻ അധികം സമയം വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2050-ഓടെ റോബോട്ട് സെക്‌സ് എന്നത് വളരെ സാധാരണമാകുമെന്നും ഇത് മനുഷ്യ സ്‌നേഹത്തെ ഒന്നായി മറികടക്കുമെന്നും റിപ്പോർട്ടില്‍ പറയുന്നു. ദി റൈസ് ഓഫ് ദി റോബോസെക്ഷ്വല്‍സ് എന്ന എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ 2030-ഓടെ വെർച്വല്‍ റിയാലിറ്റി സെക്‌സ് സാധാരണ കാര്യമാകുമെന്ന് പ്രവചിക്കുന്നു. 2035-ഓടെ സെക്‌സ് ടോയ്‌സ്, വെർച്വല്‍ റിയാലിറ്റി സെക്‌സുമായി ബന്ധിപ്പിക്കപ്പെടുമെന്നും ഇത് സൂചന നല്‍കുന്നു.

” സെക്‌സ് റോബോട്ടുകള്‍ വൈകാരിക പ്രശ്നങ്ങള്‍ ഇല്ലാതാക്കി മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും, ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ നിന്ന് കൂടുതല്‍ നേട്ടങ്ങള്‍ ലഭിക്കുകയും ചെയ്യും,” പിയേഴ്‌സണ്‍ റിപ്പോർട്ടില്‍ പറഞ്ഞതായിഡെയ്‌ലി ഡോട്ട്ഉദ്ധരിച്ചു .എങ്കിലും യഥാർത്ഥ ബന്ധങ്ങള്‍ക്ക് എപ്പോഴും ഉയർന്ന മൂല്യം ഉള്ളതിനാല്‍ റോബോട്ട് സെക്‌സിനെ ഒരു ഭീഷണിയായി കാണേണ്ടതില്ലെന്നും, മറിച്ച്‌ മനുഷ്യൻ്റെ ലൈംഗികതയ്ക്ക് ഇത് ഒരു അനുഗ്രഹമായി കാണാമെന്നും പിയേഴ്‌സണ്‍ കൂട്ടിച്ചേർത്തു.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.