തിരുവനന്തപുരം: കേരളക്കരയുടെ കാത്തിരിപ്പിന് വിരാമമിട്ട് തിരുവോണം ബംപര്‍ ഭാഗ്യശാലിയെ കണ്ടെത്തി. കര്‍ണാടക പാണ്ഡ്യപുര സ്വദേശി അല്‍ത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാഗ്യശാലി. കര്‍ണാടകയില്‍ മെക്കാനിക്കാണ് അല്‍ത്താഫ്. ആദ്യമായി ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട ് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു, ഫുള്‍ ഹാപ്പി എന്ന് അല്‍ത്താഫ് പ്രതികരിച്ചു.

പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു
പൈര്കുലേറിയ ഇഞ്ചി കർഷകരുടെ നട്ടെല്ലൊടിക്കുന്നു എന്ന് നെന്മേനി മണ്ഡലം കർഷക കോൺഗ്രസ്. കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. രോഗബാധമൂലം പ്രതിസന്ധിയിൽ ആയ കർഷകർക്ക് അടിയന്തരമായി ധനസഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ടു, ഇതോടൊപ്പം തന്നെ