വ്യവസായിയുടെ മരണം: മലയാളി യുവതിയെയും ഭർത്താവിനെയും പൊലീസ് കസ്റ്റഡിയിൽ വിട്ടു; 3 പേർ കൂടി അറസ്റ്റിൽ

മംഗളൂരു ∙ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനും വ്യവസായിയുമായ ബി.എം.മുംതാസ് അലി(52)യുടെ മരണത്തിൽ മൂന്നു പേർ കൂടി അറസ്റ്റിൽ. കാട്ടിപ്പള്ള സ്വദേശി അബ്ദു‌ൽ സത്താർ, കൃഷ്ണപുര സ്വദേശി മുസ്തഫ, സജിപമുന്നൂർ സ്വദേശി നടവർ ഷാഫി എന്നിവരാണ് അറസ്റ്റിലായതെന്ന് മംഗളൂരു പൊലീസ് കമ്മിഷണർ അനുപം അഗർവാൾ അറിയിച്ചു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

മുംതാസ് അലിയുടെ ആത്മഹത്യയെ തുടർന്ന് സഹോദരൻ ഹൈദർ അലി നൽകിയ പരാതിയിൽ മലയാളി യുവതിയെയും ഭർത്താവിനെയും കാവൂർ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റഹ്മത്ത്, ഭർത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റിലായത്. ഇവരുൾപ്പെടെ 6 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അബ്ദു‌ൽ സത്താറിന്റെ ഡ്രൈവർ സിറാജാണ് ഇനി അറസ്റ്റിലാകാനുള്ളത്. റഹ്മത്തിനെയും ഭർത്താവ് ഷുഹൈബിനെയും ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികൾ നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു. ചില ഓഡിയോ ക്ലിപ്പുകളും പ്രതികൾ പ്രചരിപ്പിച്ചു.

മുംതാസ് അലിയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത സംഘം വീണ്ടും പണം ആവശ്യപ്പെട്ടെന്ന് സഹോദരൻ നൽകിയ പരാതിയിൽ പറയുന്നു. ബൈക്കംപാടിയിലെ വീട്ടിൽ നിന്ന് ഞായറാഴ്ച പുലർച്ചെ പുറപ്പെട്ട മുംതാസ് അലി കുടുംബാംഗങ്ങൾക്ക് തന്റെ മരണത്തിന് കാരണം ഈ 6 പേരാണെന്ന് സൂചിപ്പിക്കുന്ന തരത്തിൽ വാട്സാപ് സന്ദേശം അയച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദേശീയപാത 66ൽ കുളൂർ പാലത്തിന് സമീപം കാർ കണ്ടെത്തിയത്. കാറിന്റെ മുൻവശത്ത് മറ്റൊരു വാഹനത്തിൽ ഇടിച്ചതിന്റെ പാടുകളും ഉണ്ട്. മംഗളൂരു നോർത്ത് മണ്ഡലത്തിലെ കോൺഗ്രസ് മുൻ എംഎൽഎ മൊഹിയുദീൻ ബാവയുടെയും ജനതാദൾ (എസ്) മുൻ എംഎൽസി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മുംതാസ്.

കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി; ആർക്കും പരിക്കില്ല

മാനന്തവാടി: കൊയിലേരി പാലത്തിന് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലേക്ക് ഇടിച്ചിറങ്ങി. സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം ഇടിച്ച് തകർത്ത ശേഷമാണ് റോഡരികിലെ കാട്ടിലേക്ക് കാർ മറി ഞ്ഞത്. ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു

സ്വര്‍ണവിലയില്‍ ഇടിവ്

ഇന്നലത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്ന് വിലയിടിവില്‍ സ്വര്‍ണം. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍നീക്കം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ന് സ്വര്‍ണവില ഇടിഞ്ഞത്.സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 65

വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: മുഹമ്മദ് ഫാദിൽ (14) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ബീനാച്ചി ഗവ. ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. ബീനാച്ചി ദെട്ടപ്പെൻകുളം അമ്പലപ്പറമ്പിൽ അബ്ദുളളയുടെയും ഹസ്നയുടെയും മകനാണ്. ഇന്ന് രാവിലെ 6.30 ഓടെയാണ്

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട:പ്രധാനധ്യാപിക മരിച്ചു.

കാട്ടിക്കുളം വയൽക്കരയിൽ കഴിഞ്ഞ ദിവസം കാറും കർണ്ണാടക ബസും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടിക്കുളം ആണല സ്വദേശി ജാൻസി ജോസഫാണ് മരിച്ചത്. അപകടത്തിൽ ഭർത്താവ് മാമച്ചനും പരിക്കേറ്റിരുന്നു. Facebook Twitter WhatsApp

ബെംഗളുരുവിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരിച്ചു.

ബെംഗളുരു: ബെംഗളുരുവിന് സമീപം രാംനഗരയിൽ വാഹനാപകടം. വയനാട്, കാസർകോട് സ്വദേശികളായ രണ്ട് യുവാക്കളാണ് മരിച്ചത്. പുൽപ്പള്ളി കബനിഗിരി സ്വദേശി തുണ്ടത്തിൽ അജിത് (36), കാസർകോട് വെള്ളരിക്കുണ്ട് സ്വദശി സുബിൽ പി ടി (37),എന്നിവരാണ് മരിച്ചത്.

പാമ്പുകടിയേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ

കടിയേറ്റയാൾക്ക് പരിഭ്രാന്തിയോ ഭയമോ ഉണ്ടാകാൻ അനുവദിക്കരുത്. പാമ്പിനെ തിരിച്ചറിയാനും ജീവനോടെയോ അല്ലാതെയോ പിടിക്കാനും ശ്രമിക്കുന്നത് വീണ്ടും കടിയേൽക്കാൻ ഇടയാക്കും, അത് ഒഴിവാക്കുക. കടിയേറ്റ ഭാഗത്ത് മുറിവ് ഉണ്ടാക്കുകയോ ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലേപനങ്ങളോ പുരട്ടുകയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.